GulfINDIAKERALAlocaltop news

യുവ മലയാളി എഞ്ചിനിയറുടെ അത്യപൂർവ്വ സോഫ്റ്റ് വെയർ മോഷ്ടിച്ച് ചെക്ക് കേസിൽ പെടുത്തി: രണ്ട് മലയാളി പാർട്ണർമാർ ദുബൈ രാജാവിൻ്റെ ഇടപെടലിനെ തുടർന്ന് അറസ്റ്റിൽ

 പ്രത്യേക ലേഖകൻ                                         ദുബൈ: യുവ മലയാളി എഞ്ചിനിയറുടെ  സോഫ്റ്റ് വെയർ മോഷ്ടിച്ച് ചെക്ക് കേസിൽ പെടുത്തിയ രണ്ട് മലയാളി പാർട്ണർമാർ ദുബൈ രാജാവിൻ്റെ ഇടപെടലിനെ തുടർന്ന് അറസ്റ്റിലായി. നിർമിത ബുദ്ധി സഹായത്തോടെ ( ആർട്ടിഫിഷൽ ഇൻ്റലിജൻസ്) പ്രവർത്തിപ്പിക്കാനാവുന്ന ലാപ്ടോപ്, സോഫ്റ്റ് വെയറിൻ്റെ ബ്ലൂപ്രിൻ്റ്, ജി. മെയിലിനേക്കാൾ അഞ്ചിരിട്ടി മെച്ചപ്പെട്ട മെയിൽ സംവിധാനത്തിൻ്റെ സോഫ്റ്റ് വെയർ തുടങ്ങി കൊല്ലം സ്വദേശി മെക്കാനിക്കൽ എഞ്ചിനിയറുടെ ആറര വർഷത്തെ പ്രയത്നം അപ്പാടെ തട്ടിയെടുക്കുകയും ഇദ്ദേഹത്തെ വൻ ചെക്ക് കേസിൽ പെടുത്തി ജയിലിലാക്കാൻ ശ്രമിക്കുകയും ചെയ്ത പാലക്കാട് നെല്ലയ്യ പൊറ്റച്ചിറ മോസ്കോ പൊന്നച്ചാംതൊടി മുഹമ്മദ് സലീം (38), പാലക്കാട് കൊടിക്കുന്ന് പരുത്തൂർ പൗരതൊടിയിൽ പി.ടി. ഹബീബുള്ള (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളിയായ ഫവാസ് എന്ന പേരുകാരനായി ക്വിസൈസ് പോലീസ് ഊർജിത അന്വേഷണം തുടരുന്നു.പുതിയ സംരംഭം സംബന്ധിച്ച മുഴുവൻ രേഖകളും തട്ടിയെടുത്ത ഇവർ യുവ എഞ്ചിനിയറെ മുറിയിൽ പൂട്ടിയിട്ട ശേഷം പാർട്ണർമാർ കടന്നുകളഞ്ഞൈങ്കിലും അവിടെ നിന്ന് സാഹസികമായി രക്ഷപെട്ട യുവ എഞ്ചിനിയർ പോലീസിൽ അഭയം പ്രാപിക്കുകയായിരുന്നു. പോലീസ് നടപടി വൈകുന്നതിൽ അങ്കലാപ്പിലായ യുവ എഞ്ചിനിയർ ദുബൈ ഭരണാധികാരി, ദുബൈ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ മേധാവികൾ എന്നിവർക്ക് ഇ മെയിലിൽ പരാതി അയച്ചു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ദുബൈ ക്വിസൈസ് പോലീസ് ഇടപെടുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി രണ്ട് പേരെ പിടികൂടുകയുമായരുന്നു. യുവ എഞ്ചിനിയറിൽ നിന്ന് ബ്ലാങ്ക് ചെക്ക് കൈപ്പറ്റിയ ഇവരുടെ കൂട്ടാളി ഫവാസ് എന്ന പേരുകാരൻ്റെ വിശദാംശങ്ങൾ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ മുഹമ്മദ് സലീമിൻ്റെ പേരിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൈബർ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. യുവ എഞ്ചിനിയർക്ക് തിരുവനന്തപുരം ജില്ലയിൽ ഫ്രഷർ ഇലക്ട്രോണിക്സ് എന്ന പേരിൽ രണ്ട് കമ്പനികളുണ്ട്. ഏതാനും വർഷം മുൻപ് ബിസിനസ് ആവശ്യാർത്ഥം കാസർകോടിന് ട്രെയിനിലെ എ.സി കോച്ചിൽ യാത്ര ചെയ്യവെയാണ് മുഹമ്മദ് സലീമിനെ പരിചയപ്പെടുന്നത്. വിവിധ പള്ളികളിൽ ഖാസിയാണെന്നും മൂന്ന് ഭാര്യമാരും ഡസനോളം മക്കളുമുള്ള തനിക്ക് ഗൾഫിൽ മെച്ചപ്പെട്ട ബിസിനസാണെന്നും യുവ എഞ്ചിനിയറെ ധരിപ്പിച്ചു. പിന്നീട് വാട്സ് ആപ്പിൽ നിരന്തരം ബന്ധം പുതുക്കി. ഇതിനിടെ, ആറര വർഷം കൊണ്ട് താൻ അത്യപൂർവ്വ മെയിൽ സംവിധാനത്തിൻ്റെ സോഫ്റ്റ് വെയറും, ആർട്ടിഫിഷൽ ഇൻ്റലിജൻസ് സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന ലാപ് ടോപും വികസിപ്പിച്ചെടുത്ത കാര്യം സലീമുമായി പങ്കുവെച്ചു. ഫ്രഷർ മെയിൽ ഡോട്ട് കോം എന്ന അത്യപൂർവ്വ മെയിൽ സംവിധാനം പുറത്തിറക്കുന്നതിനും, സർവ്വറിന് ഫണ്ട് കണ്ടെത്തുന്നതിനുമാണ് യുവ എഞ്ചിനീയർ പ്രതികളുടെ ക്ഷണപ്രകാരം ജൂലൈ 14 ന് ഗൾഫിൽ എത്തിയത്. ഇതിനു മുൻപ് ഫ്രഷർ ഇലക്ട്രോണിക്സ് ട്രേഡിങ്ങ്  എൽ എൽ സിഎന്ന പേരിൽ കമ്പനി രൂപീകരിച്ച് യുവ എഞ്ചിനിയറും, പിടിയിലായ പ്രതികളും പാർട്ണർമാരായി  രേഖയുണ്ടാക്കി. 20 ശതമാനം പലിശ നിരക്കിൽ രണ്ട് ലക്ഷം ദിർഹം വായ്പ നൽകാൻ ആളുണ്ടെന്ന് സലീം യുവ എഞ്ചിനിയറെ അറിയിച്ചു. ജൂലൈ 18 ന് ദേര സിറ്റി സെൻ്റ്റിൽ മൂവരും എത്തിയപ്പോൾ സലീമിൻ്റെ സുഹൃത്താണ് എന്ന് പരിചയപ്പെടുത്തിയ ഫവാസ് എന്നയാളെ കണ്ടു. രണ്ട് ദുബൈ ബ്ലാങ്ക് ചെക്ക് , രണ്ട് ഇന്ത്യൻ ബാങ്ക് ചെക്ക് ‘ ഒപ്പിട്ട മുദ്രപത്രം . ഇ സിഗ്നേച്ചർ കാർഡ് എന്നിവ ഫവാസിന് കൈമാറി. 48 മണിക്കൂറിനകം 2 ലക്ഷം ദിർഹം (50 ലക്ഷത്തോളം രൂപ) യുവ എഞ്ചിനിയറുടെ ഗൾഫിലെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് വിശ്വസിപ്പിച്ചു. പിന്നീടാണ് ഇദ്ദേഹത്തെ തന്ത്രപരമായി മുറിയിൽ പൂട്ടിയിട്ട് പ്രതികൾ സാധനങ്ങളുമായി രക്ഷപെട്ടത്. ‘കണ്ടുപിടുത്തങ്ങളും ,ലാപ്ടോപും പാസ്പോർട്ടും അടക്കം സർവ്വതും നഷ്ടപ്പെട്ട യുവ എഞ്ചിനിയർ ഏറെ പ്രയാസപ്പെട്ടാണ്  രണ്ട് ദിവസമായി ജീവിക്കുന്നത്. അടച്ചിട്ട മുറിയിൽ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ട് പോലീസിൽ അഭയം പ്രാപിച്ചപ്പോഴേക്കും തട്ടിപ്പുകൾ ബ്ലാങ്ക്ചെക്കുകളിൽ രണ്ട് ലക്ഷം ദിർഹം, രണ്ട് ലക്ഷത്തി നാൽപ്പതിനായിരം ദിർഹം എന്നിങ്ങനെ തുകയെഴുതി ബാങ്കിൽ സമർപ്പിച്ച് അക്കൗണ്ടിൽ പണമില്ലാതെ മടക്കിയിരുന്നു. ചെക്ക് കേസിൽ പെടുത്തി എഞ്ചിനിയറെ ജയിലിലടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനിടെയാണ് ദുബൈ ഭരണാധികാരി കേസിൽ ഇടപെടുന്നത്. കംപ്യൂട്ടറിലും, സോഫ്റ്റ് വെയറുകളിലും ഇദ്ദേഹത്തിനുള്ള പ്രാഗത്ഭ്യം നേരിൽ മനസിലാക്കിയ പോലീസ് ഇദ്ദേഹത്തിന് കേസ് സംബന്ധിച്ച പിന്തുണകൾ നൽകുന്നുണ്ട്. കേരള പോലീസിന് ഗുണകരമായ സോഫ്റ്റ്വെയർ നിർമ്മിച്ച ഇദ്ദേഹത്തെ ഡിജിപി അഭിനന്ദിച്ചിരുന്നു. .ഇങ്ങനെ സകലർക്കും വേണ്ടി പോരാടുന്ന ചരിത്രമുള്ള യുവാവാണ് ദുബൈയിൽ രണ്ട് ദിവസമായി കഷ്ടപ്പെട്ട് ജീവിക്കുന്നത്. കെ എം സി സി അടക്കമുള്ളവരെ ഇദ്ദേഹം സമീപിച്ചെങ്കിലും ആരും സഹായിക്കാൻ തയാറായിട്ടില്ലത്രെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close