
മടവൂർ: മടവൂരില്‍ മുളക് പൊടിയെറിഞ്ഞ് സ്കൂട്ടർ യാത്രികയെ കവർച്ച ചെയ്തു. മുട്ടാഞ്ചേരി സ്വദേശി ലിജിയ്ക്കു നേരെയാണ് മുളക് പൊടി അക്രമം. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് പോകവെ ബെക്കിലെത്തിയ ഹെല്‍മറ്റ് ധാരികളായ രണ്ടംഗ സംഘം സ്ക്കൂട്ടര്‍ തടഞ്ഞ് മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് കഴുത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണ മാല തട്ടി പറിക്കുവാന്‍ ശ്രമിച്ചു. ചെറുത്തു നിന്നതിനാല്‍ സ്വര്‍ണ്ണ മാല കവര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. യുവതിയെ തളളിയിട്ട് ഡിക്കിയില്‍നിന്നും പത്തിനായിരം രൂപ എടുത്ത് മോഷ്ടാകള്‍ കടന്നുകളയുകയായിരുന്നു. കുന്നമംഗലം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.