കൊയിലാണ്ടി: നന്തി മേൽപ്പാലം മുഴുക്കെ കുണ്ടും കുഴിയും നിറഞ്ഞു യാത്ര ദുസ്സഹമായ അവസ്ഥ വന്നിട്ടും കണ്ണു തുറക്കാത്ത അധികാരികളുടെ നടപടികൾക്കെതിരെ യുവമോർച്ച വാഴനട്ടു പ്രതിഷേധിച്ചു.പ്രതിഷേധപരിപാടി ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം അധ്യക്ഷൻ അബിൻ അശോകൻ , വൈശാഖ് പാലക്കുളം, വികാസ് കാവിൽ എന്നിവർ സംസാരിച്ചു. ശ്രീഹരി പുറക്കാട്, കിരൺ എന്നിവർ നേതൃത്വം നൽകി
Related Articles
Check Also
Close-
ഈദ്ഗാഹിൽ പലസ്തീൻ ഐക്യദാർഡ്യ പ്രഖ്യാപനം
April 11, 2024