
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതിസൗഹൃദവും സര്‍വതലസ്പര്‍ശിയായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കി പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്സ് 2021 ലെ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.കോവിഡ് പ്രതിരോധവും,നാഷണല്‍ ഹെല്‍ത്ത് മിഷനും തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളുടെ നടത്തിപ്പും പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.കേരളത്തിന് ഇത് അഭിമാനിക്കാവുന്ന നിമിഷമാണെന്നും,കൂടുതല്‍ മികവിലേയ്ക്ക് ഉയരാന്‍ പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.