
കൊച്ചി: നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറിലൂടെ 720 കോടി രൂപ സമാഹരിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് പുതിയ ഫണ്ട് ഓഫര്‍ വഴിയുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണങ്ങളില്‍ ഒന്നാണിത്. 370 കേന്ദ്രങ്ങളിലെ 6200 പിന്‍കോഡ് മേഖലകളില്‍ നിന്ന് 80,000 നിക്ഷേപകരാണ് ഡിജിറ്റല്‍, ഓഫ്ലൈന് മാര്‍ഗങ്ങളിലൂടെ ഈ എന്‍എഫ്ഒയില്‍ നിക്ഷേപിച്ചത്. കേരളത്തിലെ 404 പിന്‍കോഡ് മേഖലകളില്‍ നിന്നുള്ള നിക്ഷേപകര്‍ എന്‍എഫ്ഒയില്‍ പങ്കെടുത്തു. നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ടിന് കേരളത്തില്‍ പത്തു സേവന കേന്ദ്രങ്ങളാണുള്ളത്. ആഭ്യന്തര ഓഹരി, വിദേശ ഓഹരി, ഉല്പന്ന വിപണി, സ്ഥിര നിക്ഷേപം തുടങ്ങിയ നാല് വിവിധ ആസ്തികളിലാണ് ഈ പദ്ധതി വഴി നിക്ഷേപിക്കുക. നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് എന്ന പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ച ശേഷം സജീവമായി കൈകാര്യം ചെയ്ത ആദ്യ ഓപണ്‍ എന്‍ഡഡ് എന്‍എഫ്ഒ ആയിരുന്നു ഇതെന്ന് സഹ ചീഫ് ബിസിനസ് ഓഫീസര്‍ സുഗത ചാറ്റര്‍ജി ചൂണ്ടിക്കാട്ടി. തങ്ങളുടെ ശക്തമായ വിതരണ ശൃംഖലയും ഡിജിറ്റല്‍ സംവിധാനങ്ങളുമാണ് എന്എഫ്ഒയ്ക്കു ലഭിച്ച മികച്ച പ്രതികരണത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.