കോഴിക്കോട് : ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും ഇൻ്റലിജൻസ് ബ്യൂറോയും ചേർന്ന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ബൈപ്പാസ് ഓവർ ബ്രിഡ്ജിന് അടിവശത്തു നിന്നും ടാറ്റ എയ്സ് റിക്കവറി വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് സഹിതം പാലക്കാട് സ്വദേശികളായ അനിൽകുമാർ,ശ്രീജേഷ് മലപ്പുറം വാഴക്കാട് സ്വദേശി അഹമ്മദ് സുനിത് എന്നിവരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ ഇത്തരത്തിൽ റിക്കവറി വാഹനത്തിൻ്റെ മറവിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇവർ കഞ്ചാവ് കടത്തിൻ്റെ ചോദ്യ ഇടനിലക്കാർ മാത്രമാണെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. കേസിലെ പ്രധാന പ്രതികൾക്കായി അന്വേഷണം ഊർജിതം ആണെന്ന് എക്സൈസ് വകുപ്പ് മേധാവികൾ അറിയിച്ചു. സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസ്, ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത്.എ, ഐ.ബി പ്രിവൻ്റീവ് ഓഫീസർമാരായ പ്രജിത്ത്.വി, ചന്ദ്രൻ കുഴിച്ചാലിൽ,സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്.പി ബിനീഷ് കുമാർ എ.എം, അഖിൽ. പി ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Check Also
Close-
2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
August 27, 2024