local

കാക്കകള്‍ കൂട്ടത്തോടെ ചത്തു, പകര്‍ച്ച വ്യാധി ഭീഷണിയില്‍ ഒരു നാട്‌

കണ്ണൂര്‍: പഴശ്ശി ഡാമിന് സമീപം കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇരിട്ടി വെളിയമ്പ്ര ഡാമിന് സമീപമാണ് കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പരിശോധന നടത്തി. അറവ് മാലിന്യം കഴിച്ചതാകാം കാരണമെന്നാണ് നിഗമനം.

സമീപത്തെ തൊടിയിലും വീട്ടുമുറ്റത്തും ദുര്‍ഗന്ധമുണ്ടായതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരക്കൊമ്പിലും നിലത്തുമായി ചത്തു കിടന്ന കാക്കകള്‍ പുഴുവരിച്ച നിലയിലായിരുന്നു. ഇതിന് സമീപത്തായി പോത്തുകളെ അറുത്ത അവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവാണ്.
കാക്കകള്‍ ചത്തഴുകിയതും അറവുമാലിന്യങ്ങളും പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരു കോര്‍പറേഷനിലും അഞ്ച് പഞ്ചായത്തുകളിലും കുടിവെള്ളമെത്തുന്നത് പഴശി ഡാമില്‍ നിന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close