KERALAlocaltop news

ഭക്ഷ്യ പരിശോധന നഗരസഭ കർശനമാക്കണം – കൗൺസിലർ കെ.സി. ശോഭിത

കോഴിക്കോട് :   ഭക്ഷണ ശാലകളിലെ പരിശോധന നഗരസഭാ പരിധിയിൽ കർശനമായി തുടരുമെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തെ അറിയിച്ചു. മേയ് രണ്ട് മുതൽ ഇന്നലെ വരെ 266 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും 94 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയച്ചു. ഇതുവരെ 63550 രൂപ പിഴയിട്ടു. 52670 രൂപ പിഴ ഈടാക്കിയതായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് നഗരത്തിൽ ഭക്ഷണ ശാലകളിലെ ഉറപ്പാക്കണമെന്നും അതിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധക്ഷണിച്ചത്. ഭക്ഷ്യ സുരക്ഷ വകുപ്പുമായി ചേർന്ന സംയുക്ത പരിശോധന നടത്തുമെന്ന് സെക്രട്ടറി വ്യക്തമാക്കി. നിലവിൽ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. നൈറ്റ് സ്ക്വാഡുകളും ഹോളിഡേ സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് എക്സൈസുമായി ചേർന്ന് സ്കൂളുളുടെ സമീപത്തെ കടകളിൽ പരിശോധന നടത്തുമെന്ന് മേയർ പറഞ്ഞു.                                  കോതിയിലെ മലിന ജല സംസ്ക്കരണ പ്ലാന്‍റിനെതിരായ പ്രതിഷധത്തെപ്പറ്റി ചർച്ച കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഒന്നേ മുക്കാൽ മണിക്കൂറോളം നീണ്ടു. പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നരനായാട്ട് നടന്നെന്നും സ്ത്രീകളെയടക്കം മർദ്ദിച്ചതിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ എസ്.കെ.അബൂബക്കർ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മേയർ ഡോ.ബീന ഫിലിപ്പ് അനുമതി നിഷധിക്കുകയായിരുന്നു. തുടർന്ന് പ്ലാന്‍റിനെതിരെ ജനങ്ങളെ തെറ്റിദ്ധിപ്പിച്ച് യു.ഡി.എഫ്-എസ്.ഡി.പിഐ നേതൃത്വത്തിൽ ഡെപ്യൂട്ടിമേയറെ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയെന്നാരോപിച്ച് സി.പി.എമ്മിലെ എം.സി.അനിൽകുമാർ കൊണ്ടുവന്ന പ്രമേയം ചൂടേറിയ ചർച്ചക്കൊടുവിൽ കൗൺസിൽ വോട്ടിനിട്ട് അംഗീകരിക്കുകയായിരുന്നു. യു.ഡി.എഫ് എതിർത്ത പ്രമേയത്തിൽ ബി.ജെ.പി നിഷ്പക്ഷത പാലിച്ചു. യീ.ഡി.എഫ് പ്രമേയത്തിൽ പറയുന്നകാര്യങ്ങൾ സത്യവിരുദ്ധവും അടിയന്തരസ്വഭാവമില്ലാത്തും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കണ്ടെത്തിയാണ് മേയർ അനുമതി നിഷേധിച്ചത്. നേരിട്ട് പങ്കെടുത്ത പ്രമേയ അവതാരകന് തന്നെ പ്രമേയത്തിലുള്ളത് സത്യവിരുദ്ധമെന്ന് അറിയാമെന്നും അദ്ദേഹം തന്നെ കൊടുത്ത കേസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മേയർ പറഞ്ഞു. അങ്ങോട്ട് ചെന്ന് കയറുന്നവരെ പിടിച്ച് മാറ്റിയതല്ലാതൊന്നും പൊലീസ് നടത്തിയിട്ടില്ല. 96.2 സെന്‍റ് പുറം പോക്ക് ഭൂമിയിലാണ് കോതിയിലെ പ്ലാന്‍റെന്നും മലിനീകരണ നിയന്ത്രണബോർഡിന്‍റെയും ഹൈക്കോടതിയുടെ അനുമതിയിൽ പണിയുന്ന പ്ലാന്‍റിന് ഫിൽറ്ററും മറ്റും വച്ച് കൂടുതൽ സംവിധാനങ്ങൾ ഉണ്ടാവുമെന്നും എം.സി. അനിൽകുമാർ പറഞ്ഞു. ഡെപ്യൂട്ടിമേയറെ മ്ലേച്ചമായി അപമാനിച്ച് മൈക്ക് അനൗൺസ്മെന്‍റ് നടത്തിയെന്നും തുടർന്ന് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയെന്നുമെന്നാണ് ആരോപണം. എന്നാൽ ഹൈക്കോടതി നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്നും മണ്ണ് പരിശോധനക്ക് മാത്രമാണ് അനുമതിയെന്നും എസ്.കെ.അബൂബക്കർ പറഞ്ഞു. റമദാനിൽ അവസാനത്തെ പത്തിൽ ആക്രമണം നടത്തിയെന്ന ആരോപണത്തിന് മറുപടിയായി പുണ്യമാസമായിട്ട് പോലും മലിനജല സംസ്ക്കരണത്തിനുള്ള നടപടി തടയാൻ വന്നത് യു.ഡി.എഫാണെന്ന് ഇടത് കൗൺസിലർമാർ ആരോപിച്ചു. നോമ്പ് സമയത്തെങ്കിലും ലാന്‍റ് പണിയുന്നത് നിർത്തി വക്കാമായിരുന്നുവെന്ന കെ.മൊയ്തീൻ കോയയുടെ വാദത്തിന് മറുപടിയായി ജില്ല കലക്ടർ തലേന്ന് വിളിച്ച യോഗത്തിൽ യു.ഡി.എഫ്. ഇക്കാര്യം ഉന്നയിച്ചില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്പറഞ്ഞു. ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാവുന്നതാണെന്നും അവറക്ക് വേണ്ടിയാണ് പദ്ധതിയെന്ന് ബോധ്യപ്പെടുത്തക്നടപ്പാക്കുമെന്നും അതോടെ അനവശ്യസമരക്കാരെ കിട്ടാതാവുമെന്നും മുസഫർ അഹമ്മദ് പറഞ്ഞു. കെ.സി.ശോഭിത, ഡോ.എസ്.ജയശ്രീ, എൻ.സി.മോയിൻകുട്ടി, അഡ്വ.സി.എം.ജംഷീർ, ടി.കെ.ഷമീന, എം.ബിജുലാൽ, സി.പി.സുലൈമാൻ, ഒ.സദാശിവൻ, പി.കെ.നാസർ, എം.സി.സുധാമണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close