
കോഴിക്കോട് :
അതിമനോഹരമായി
വിവിധ കായിക മത്സരങ്ങൾ നല്ല രൂപത്തിൽ നടത്തുന്നതിനു കോഴിക്കോട് കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ ചിലവഴിച്ചു നവീകരിച്ച ചെലവൂര്‍ സ്പോർട്സ പാര്‍ക്ക്ന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി
വി അബ്ദുറഹ്മാൻ നിര്‍വ്വഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ C രേഖ അധ്യക്ഷയായിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് O രാജഗോപാല്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ Adv CM ജംഷീര്‍ സ്വാഗതം പറഞ്ഞു .
A മൂസ ഹാജി. A മുഹമ്മദ് അഷ്റഫ്, ശശീദരന്‍ മാലായില്‍, ആഷിക് ചെലവൂര്‍, സമീര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി കായിക വകുപ്പ് മന്ത്രി ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്കിന് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു . കൗണ്‍സിലര്‍ CM ജംഷീര്‍ ഏറ്റു വാങ്ങി.