crime
38 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം: വിൽപ്പന നടത്താൻ വേണ്ടി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് അറസ്റ്റിലായത്.കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്നാണ് രേഖയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഡാൻസാഫ്, വലിയതുറ പൊലീസുകാർ ചേർന്ന് നടത്തിയ പരിശോധനയിലാണ്
യുവതിയുടെ വീട്ടിൽ നിന്നും 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തത് .തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




