
കോഴിക്കോട് : ഏലിസ്റ്റോ
12 മത് ടെഫ
ഫുട്ബോൾ ടൂർണ്ണമെൻ്റ് മത്സരങ്ങൾ ആരംഭിച്ചു.
അഡ്രസ്സ് ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫാത്തിമ തെഹലിയ എം എൽ എ ക്വിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
ടെഫ ചെയർമാൻ ആദം ഓജി
അധ്യക്ഷത നിർവഹിച്ചു. ഏലിസ്‌റ്റോ പ്രതിനിധി പി ടി ഫായിസ് മുഖ്യാതിഥിയായി.
വ്യവസായ പ്രമുഖൻ സി എ ഉമ്മർ കോയ, ടെഫയുടെ പ്രഥമ ചെയർമാൻ ഹിഫ്സ്സു റഹ്മാൻ ,സ്റ്റീൽ ഒ സ്റ്റീൽ ചെയർമാൻ കുഞ്ഞഹമ്മദ് കോയ,
ബി.സി.സി ജനറൽ സെക്രട്ടറി എസ് എം സാലിഹ് ,
ജനറൽ സെക്രട്ടറി
പി വി മുഹമ്മദ് യൂനുസ്, ട്രഷറർ ഹാഷിം കടാക്കലകം എന്നിവർ പ്രസംഗിച്ചു.
12 ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് ചടങ്ങിന് തുടക്കമിട്ടത്.
ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടീം ടർഫിസം മൈതാനത്ത് സന്ദേശം ബാനർ ഉയർത്തിയത് ശ്രദ്ധേയമായി.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സ്, കാസ്ക് ചെമ്മങ്ങാടിനെ തോൽപ്പിച്ച് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. മാസ്റ്റേഴ്സ് വിഭാഗത്തിൽ
ടീം ദോസ്തി കീപ്സെക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു.
തുല്യത പാലിച്ച ആദ്യ പകുതിക്ക് ശേഷം ഫഹദ് കരാനി രണ്ട് ഗോളുകൾ നേടി കളിയിലെ
താരമായി .
മുന്നാമത്തെ മത്സരത്തിൽ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ടർഫിസം ടീം മെയ്ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു.
രണ്ടാം പകുതിയിൽ റഫാനും മുഹമ്മദും ടർഫിസ്സത്തിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ ഫഹീം ടീം മെയ്ഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. മത്സരത്തിൽ നിറഞ്ഞു കളിച്ച റഫാൻ കളിയിലെ താരമായി.
അവസാന മത്സരത്തിൽ മിയോറ ഗോൾഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച അൽമാസ് തങ്ങളുടെ ടൂർണമെന്റിലെ വരവറിയിച്ചു.
വർക്കിംഗ് ചെയർമാൻ പി എം താജുദ്ദീൻ, വൈസ് ചെയർമാൻ പി പി സാലിഹ് ബറാമി, മിസ്ബാഹ് ഡി, എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ജനറൽ കൺവീനർ കെ എം അക്താബ് , പി വി തൗഫീഖ് ,കെ വി റമീസ് അഹമ്മദ് , ഷെഫീഖ് അഹമ്മദ്, മജ്‌സും അലി , എസ് വി സഫർ , കെ വി ജാബിർ , സാജിദ് തോപ്പിൽ , അബ്ദുൽ ജബ്ബാർ, സി എ റസാക്ക് , മൂസ കൊശാനി, പി കെ റിയാസ് , ഡി മിസ്ബാഹ് എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച സെമി ഫൈനലിസ്റ്റുകളെ തിരുമാനിക്കുന്ന അവസാന ലീഗ് റൗണ്ട് മത്സരങ്ങൾ നടക്കും.
ഞായറാഴ്ച വൈകുന്നേരം ചെറുവണ്ണൂർ അഡ്രസ്സ് ഗ്രൗണ്ടിൽ ഫൈനൽ മത്സരങ്ങൾ നടക്കും




