crime
നെടുങ്കണ്ടം ഇരട്ട കൊലപാതകം;അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചു മൂടിയെനന്ന് സമ്മതിച്ച് പ്രതി സജി

ഇടുക്കി: നാടിനെ നടുക്കിയനെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചു മൂടിയെനന്ന് സമ്മതിച്ച് പ്രതി സജി .വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്.പിടികൂടുമ്പോൾ പ്രതി അവശ നിലയിലായിരുന്നു.സജി തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞതായി നാട്ടുകാരും വ്യക്തമാക്കിയിരുന്നു. അതേ സമയംപിതാവിനെ കാണാതായ സംഭവത്തിൽ സഹോദരൻ സജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ സിനി രംഗത്തെത്തി.പിതാവും സജിയും തമ്മിൽ സ്ഥിരമായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും,പിതാവിനെ കാണാതായതിന് ശേഷം നടത്തിയ തിരച്ചിലുകളിൽ സജി ഒട്ടും സഹകരിച്ചില്ല എന്നും സിനി പറയുന്നു. നിലവിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അമ്മയുടെയും സഹോദരന്റെയും കൊലപാതകത്തിൽ തുടങ്ങി അച്ഛൻ്റെ തിരോധാനത്തിൽ എത്തി നിൽക്കുന്ന ഈ സംഭവംകേരളത്തെയാകെ നടുക്കുന്ന ക്രൂരമായ കൊലപാതകമായി മാറിയിരിക്കുകയാണ്.




