
കോഴിക്കോട് :കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന
ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ചാപ്റ്ററിൻ്റെ സിൽവർ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി
പ്രെഫഷണൽ ഡെവലപ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ ഈ മേഖലയിൽ നിന്നും ആദ്യമായി നിയമ സഭാംഗമായ
പി. എം. എ. സമീറിനെ ആദരിച്ചു.
ചാപ്റ്റർ ചെയർമാൻ സി എസ് , കെ വി സവീഷ് സി.എസ്.ഡബ്ള്യു.എ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി എസ് അബ്ദുറഹിമാൻ ഇർഷാദ് , കമ്പിനി സെക്രട്ടറിമാരായ കെ പി സതീശൻ , എ എം ആഷിഖ് , ഉത്തം കുമാർ , എം എ മെഹബൂബ് ,
ഗൗതം മല്ലയ, കെ വി അരുൺ , ആഹ്ലാദ റാവു , ചാരുമതി ,
പൂനം ശർമ്മ
തുടങ്ങിവർ പ്രസംഗിച്ചു.
കമ്പിനി സെക്രട്ടറിസ് വിദ്യാർത്ഥികളുമായി എം എൽ എ സംവാദവും നടത്തി.



