
കോഴിക്കോട് : പന്നിയങ്കര സ്റ്റേഷന്‍ പരിധിയില്‍ നിന്നും കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി കാസര്‍ഗോഡ് പരപ്പ സ്വദേശി ഷാഹുല്‍ ഹമീദ് മന്‍സിലില്‍ സിനാന്‍ (33 ) നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത് .
01.10.25 തിയ്യതി രാവിലെ ഫൂട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പയ്യാനക്കല്‍ സ്വദേശിയായ കുട്ടിയെ പയ്യാനക്കല്‍ സ്കൂളിന് അടുത്ത് വെച്ച് KL 11 BK 2955 കാറോടിച്ചു വന്ന പ്രതി കുട്ടിയുടെ അടുത്ത് നിര്‍ത്തി ബലമായി കാറിലേക്ക് കേറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ തടഞ്ഞു വെക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്ത് എത്തിയ പന്നിയങ്കര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതി ഓടിച്ചു വന്ന കാര്‍ കോഴിക്കോട് ബീച്ച് ഹോസ്പിലിനടുത്തുള ടാക്സി സ്റ്റാന്‍ഡില്‍ നിന്നും മോഷ്ടിച്ചെടുത്തതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം SI ബാലു കെ അജിത്ത് CPO മാരായ പ്രജീഷ് ,നിഖേഷ് ,മന്‍ഷിദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു




