KERALA

ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുന്ന സമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുകടമെടുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും കടമെടുപ്പില്‍ കുറവ് വരുത്തിയില്ല. ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തത്. പത്ത് വര്‍ഷത്തെ ഇടത് ഭരണത്തില്‍ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. അധികാരമേറ്റ ശേഷം പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും ഈ ആശങ്ക പ്രകടമാക്കിയിരുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ അതേ കടമെടുപ്പ് രീതി തന്നെയാണ് സര്‍ക്കാരും പിന്തുടരുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

https://youtu.be/pu874cnPlfo?si=iJD1QHppagS_p4Ul

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close