crimeINDIAKERALAlocalNationalOthersPoliticstop newsVIRAL

അജിത്കുമാറിൻ്റെ സസ്പെൻഷൻ ആഘോഷമാക്കി കേരള പോലീസ് സേനാംഗങ്ങൾ

തിരുവനന്തപുരം: ഡിജിപി തസ്തികയിലേക്ക് ദിവസങ്ങൾക്കുള്ളിൽ പ്രമോഷൻ ലഭിക്കേണ്ടഎഡിജിപി എം.ആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ ആഘോഷമാക്കി കേരള പോലീസ് സേനാംഗങ്ങൾ. അജിത്കുമാറിന് അർഹത പ്പെട്ട ഈ ശിക്ഷാനടി അദ്ദേഹം ചോദിച്ചു വാങ്ങിയതാണെന്ന പ്രസ്താവനയുമായി പോലീസ് സന്ദേശങ്ങൾ പോലീസ് വാട്സ്ആപ് ഗ്രൂപ്പുകളിൽ ചീറിപ്പായുകയാണ്. കാലം കാത്തുവച്ച പ്രതികാരം എന്ന നിലയിൽ ഒരു വിഭാഗം പോലീസുകാർ ആഘോഷമാക്കി. വിക്ടറി സ്‌മൈലികളും തമ്പും കൊണ്ട് വാട്‌സ് ആപ് ഗ്രൂപ്പുകൾ നിറഞ്ഞു. അജിത് കുമാറിൻ്റെ പ്രതികാര ശിക്ഷാ നടപടിക്ക് വിധേയരായ റിട്ടയേഡ് ഓഫീസർമാരും സട കുടഞ്ഞ് എഴുന്നേറ്റു. പോലീസുകാർ പങ്കുവെച്ച ഒരു വാട്‌സ് ആപ് സന്ദേശം താഴെ – ” അവസാനം കാലം കാത്തുവെച്ചത് ഈ വൃത്തികെട്ടവന് കിട്ടി, ഒരുപാട് നോൺ ഐപിഎസ് ഓഫിസർമാരെ പ്രൊമോഷൻ തടയുന്നതരത്തിൽ ദ്രോഹിച്ചിട്ടുണ്ട് ഈ ദുഷ്ട കാക്കി ധാരി. മനസ്സിലും ദേഹത്തും മാരക അസുഖം ബാധിച്ച ഇവന്റെ ഈ സസ്പെന്ഷൻ പലർക്കും സന്തോഷമുള്ള ദിവസം കൂടിയാണ് ഇന്ന്, പിണറായിയുടെ തണലിൽ വളർന്ന ചെറ്റ ” എന്നാണ് വാട്സ് ആപിൽ വൈറലായ ഒരു സന്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close