local
കോവിഡ് 19: ടര്‍ഫുകള്‍ ഉള്‍പ്പെടെയുള്ള കളി സ്ഥലങ്ങള്‍ക്ക് നിയന്ത്രണം
കോഴിക്കോട് : കൊവിഡ്19പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാന്‍ ജില്ലയിലെ ടര്‍ഫ് ഉള്‍പ്പെടെയുള്ള കളിസ്ഥലങ്ങളില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാവിധ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും പ്രദര്‍ശനവും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഇവിടെ കായികപരിശീലനങ്ങളോ മത്സരങ്ങളോ നടത്താന്‍ പാടില്ല.
സ്പോര്‍ട്സ് കൗണ്‍സില്‍ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന കായിക പരിശീലന പരിപാടികള്‍ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഒരു തരത്തിലും കോവിഡ് വ്യാപനത്തിന് കാരണമാകില്ല എന്ന് ഉറപ്പുവരുത്തണം.
ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും പോലീസ് നടപടി സ്വീകരിക്കും. വാര്‍ഡ് തല ദ്രുതകര്‍മ്മ സേനയും സോഷ്യല്‍ ഡിസ്റ്റന്‍സ് ടീമുകളും ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.