KERALAlocaltop news

58പേര്‍ക്ക് കോവിഡ്; കോഴിക്കോട്ട് കര്‍ശന നിയന്ത്രണം, പ്രായമായവര്‍ പുറത്തിറങ്ങരുത്, ജില്ല വിട്ടു പോകുന്നവര്‍ അറിയിക്കണം, മരണവീട്ടില്‍ 20 പേര്‍ മാത്രം, വിശദവിവരം അറിയാം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് 19 സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍ കണ്ടുവരുന്നുണ്ട്. ജാഗ്രതയോടെ മുന്നോട്ടു പോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു. രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് പോലിസ് അനുവാദം നിര്‍ബന്ധമാണ്. മറ്റുജില്ലകളിലേക്ക് പോകുന്നവര്‍ വാര്‍ഡ് ആര്‍.ആര്‍.ടി കളെ വിവരം അറിയിക്കണം.

ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും മാസ്‌ക് കൃത്യമായി ഉപയോഗിക്കാതിരിക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. പുറത്ത് നിന്ന് വരുന്ന ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കും. വിവാഹം ചടങ്ങുകളില്‍ 50ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ചടങ്ങുകള്‍ നടത്തേണ്ടത്. പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തണം. യാത്രാ പശ്ചാത്തലമുള്ളവരോ നിരീക്ഷണത്തില്‍ കഴിഞ്ഞവരോ പൊതുജനസമ്പര്‍ക്കം ഇല്ലാതെ കഴിയണം. ഗ്രാമീണ വിനോദ സഞ്ചാരമേഖലകളില്‍ അയല്‍ ജില്ലകളില്‍ നിന്നടക്കം ആളുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

വ്യാപാര സ്ഥാപനങ്ങളില്‍ ആറടി അകലം പാലിക്കണം. സ്ഥാപനങ്ങളിലും ചടങ്ങുകളിലും വരുന്ന ആളുകളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ നിര്‍ബന്ധമാണ്. പ്രായം കൂടിയവര്‍ പൊതുവിടങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. ട്രക്ക് െ്രെഡവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. അവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.

രോഗം ബാധിച്ചവരുടെ വിശധ വിവരം

ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍ : (1 മുതല്‍ 11വരെ) 52, 66, 28, 49, 40, 24, 41, 62, 32, 35, 22 വയസ്സുള്ള തൂണേരി സ്വദേശിനികള്‍, (12 മുതല്‍ 35വരെ) 27, 50, 40, 60, 40, 36, 67, 71, 60, 19, 43, 33, 48, 37, 50, 19, 49, 18, 43, 49, 56, 63, 50, 65, 70 വയസ്സുള്ള തൂണേരി സ്വദേശികള്‍ , (36 മുതല്‍ 40 വരെ) 4 വയസ്സുള്ള പെണ്‍കുട്ടി, 4 മാസം പ്രായമുള്ള ആണ്‍കുട്ടി, 6, 16 വയസ്സുള്ള ആണ്‍കുട്ടികള്‍ തൂണേരി സ്വദേശികള്‍, ( 41 മുതല്‍ 43 വരെ) 48, 18, 42,വയസ്സുള്ള പുരുഷന്‍മാര്‍ നാദാപുരം സ്വദേശികള്‍, 44) 40, വയസ്സുള്ള നാദാപുരം സ്വദേശിനി
45) 14 വയസ്സുള്ള ആണ്‍കുട്ടി നാദാപുരം സ്വദേശി, 46) 21 വയസ്സുള്ള ചെക്യാട് സ്വദേശി. 47) 47 വയസ്സുള്ള ചോറോട് സ്വദേശിനി. ഇവരെ ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

നാദാപുരം പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13 ന് നാദാപുരത്ത് ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍: 48 മുതല്‍ 50 വരെ) 65 വയസ്സുള്ള പുരുഷന്‍. 52 വയസ്സുള്ള പുരുഷന്‍മാര്‍, 42 വയസ്സുള്ള സ്ത്രീ നാദാപുരം സ്വദേശികള്‍. ഇവരെ ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

51) 46 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി. ജൂലൈ 10ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

52) 22 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി. ജൂലൈ 11 ന് മീഞ്ചന്ത പ്രദേശത്ത് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.

53) 19 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി. ജൂലൈ 5 ന് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് സ്രവസാമ്പിള്‍ എടുത്തു. ഫലം പോസിറ്റീവായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

54) 43 വയസ്സുള്ള തിക്കോടി സ്വദേശി. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂലൈ 12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധന നടത്തി. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

55) 45 വയസ്സുള്ള നല്ലളം നിവാസി. ജൂലൈ 9 ന് കൊളത്തറയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 13 ന് ബീച്ചാശുപത്രിയില്‍ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

56,57) 29 വയസ്സുള്ള ദമ്പതികള്‍ കാവിലുംപാറ സ്വദേശികള്‍. ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 13 ന് കൊറോണ കെയര്‍ സെന്ററില്‍ നടത്തിയ സ്രവ പരിശോധനയില്‍ സ്രവസാമ്പിള്‍ എടുത്തു. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

58) 35 വയസ്സുള്ള അരിക്കുളം സ്വദേശി. ജൂലൈ 10 ന് കാര്‍മാര്‍ഗ്ഗം ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close