KERALAlocaltop news

വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചു

മുക്കം: ജോലിക്ക് പോകുന്നതിനിടെ വയോധിക പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വിവരം. കഴിഞ്ഞ 10 ദിവസത്തെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
സംഭവം നടന്ന മൊബൈല്‍ ടവര്‍ പരിധിയിലെ ആ സമയത്തെ മുഴുവന്‍ മൊബൈലുകളും പരിശോധിച്ചപ്പോഴാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് എത്തിയത്. ഇയാള്‍ സംഭവസമയത്ത് ടവര്‍ പരിധിയില്‍ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇടക്കിടക്ക് ഇയാള്‍ മുക്കത്ത് വന്ന് പോയിരുന്നതായും നിരവധി സിം കാര്‍ഡുകള്‍ ഇയാളുടെ പേരില്‍ ഉള്ളതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രതിക്കുവേണ്ടി വിവിധ രീതിയില്‍ അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവും ലഭിക്കാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ടവറിന് പരിധിയിലുള്ള മുഴുവന്‍ ഫോണുകളും പരിശോധിച്ചതാണ് വഴിതിരിവായത്.പ്രതിയെന്ന് സംശയിക്കുന്ന ആള്‍ക്ക് മറ്റൊരു ജില്ലയില്‍ സമാനമായ കേസുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പീഡനത്തിനിരയായ മുത്തേരി സ്വദേശിനിയായ അറുപത്തഞ്ച് വയസുകാരി പരുക്കുകള്‍ ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ അഷ്‌റഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ സിജു, ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘമായാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close