BusinessINDIATechnologyWORLD

ബിസിനസ് പങ്കാളികള്‍ക്ക് ആഗോള പദ്ധതിയുമായി എച്ച്പി

കൊച്ചി: എച്ച്പി ആഗോള പങ്കാളിത്ത പദ്ധതിയായ ‘എച്ച്പി ആംപ്ലിഫൈ’ അനാവരണം ചെയ്തു. ബിസിനസ് പങ്കാളികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സ്ഥിരതയാര്‍ന്ന ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതിനുമുള്ളതാണ് എച്ച്പി ആംപ്ലിഫൈ. ഡിജിറ്റല്‍ പരിവര്‍ത്തനവും ഉപഭോക്താളുടെ പര്‍ച്ചേസ് രീതിയും ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളര്‍ച്ചയ്ക്ക് അനുപാതികമായ കാര്യപ്രാപ്തിയും സഹകരണ രീതികളും ബിസിനസ് പങ്കാളികള്‍ക്ക് നല്‍കുന്നതിനാണ് എച്ച്.പി ആംപ്ലിഫൈ അനാവരണം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളാല്‍ നയിക്കുന്ന ഡിജിറ്റല്‍ യുഗത്തിലെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഉള്‍ക്കാഴ്ച പങ്കാളികള്‍ക്ക് പദ്ധതിയിലൂടെ നല്‍കാനാകും. വാണിജ്യ പങ്കാളികളില്‍ 2020 നവംബര്‍ ഓന്ന് മുതലും റീട്ടെയില്‍ പങ്കാളികളില്‍ 2021ന്റെ രണ്ടാം പാദത്തോടെയും പുതിയ പദ്ധതി പ്രാബല്യത്തില്‍ വരും.

നിലവില്‍ 1400ല്‍ അധികം വാണിജ്യ പങ്കാളികള്‍ ഇന്ത്യന്‍ വിപണിയില്‍ എച്ച്പിക്ക് ഉണ്ട്. ഇ-കൊമേഴ്സ്, പങ്കാളിത്ത പോര്‍ട്ടലുകള്‍ എന്നിവ പോലുള്ള ഡിജിറ്റല്‍ ഇടപാടിലേക്ക് ഉപയോക്താക്കള്‍ മാറിക്കഴിഞ്ഞു. ബിസിനസ്സ് മോഡലുകളും ഇതിനനുസരിച്ച് മറേണ്ടതുണ്ട്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ലളിതമായ ഇടപാടുകളില്‍ നിന്ന് കരാര്‍ ബന്ധങ്ങളിലേക്ക് ഇത് മാറുന്നു. ചുരുക്കത്തില്‍ പരമ്പരാഗത ബിസിനസ്സ് രീതി ഇനി ഒരു പതിവ് ഓപ്ഷനല്ലതാവുകയാണ്. എച്ച്പി ആംപ്ലിഫൈ അവതരിപ്പിക്കുന്നതോടെ, ഈ മാറ്റങ്ങള്‍ മുതലാക്കി ഭാവി വളര്‍ച്ചയ്ക്ക് പങ്കാളികളെ പ്രാപ്തമാക്കാനും കൂടുതല്‍ തൃപ്തികരമായ ഉപഭോക്തൃ അനുഭവം നല്‍കാനും സാധിക്കും.

പങ്കാളികള്‍ക്ക് എച്ച്പിയുമായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും അവരുടെ ബിസിനസ്സ് വിജയിക്കുന്നതിന് വ്യക്തമായ പാത നല്‍കുകയുമാണ് എച്ച്പി ആംപ്ലിഫൈ ചെയ്യുന്നത്.  സങ്കീര്‍ണ്ണതകള്‍ നീക്കംചെയ്ത് പങ്കാളികള്‍ക്ക് നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഉപഭോക്താക്കളുമായി ആഴത്തില്‍ ഇടപഴകുന്നതിനും അവസരമൊരുക്കും. മൂല്യവര്‍ദ്ധിത സേവനങ്ങളിലും കാര്യപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും പങ്കാളികള്‍ക്ക് നിക്ഷേപണത്തിനുള്ള സൗകര്യം നല്‍കും. കൂടുതല്‍ നിക്ഷേപം നടത്തുന്ന പങ്കാളികള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കമ്പനിയുടെ പുതിയ ആഗോള പ്രോഗ്രാമിന്റെ വിപുലീകരണമെന്ന നിലയില്‍, എച്ച്പി ആംപ്ലിഫൈയുടെ സ്വാധീനം അവതരിപ്പിക്കുകയും എച്ച്പിയില്‍ അംഗമാകാന്‍ എല്ലാ പങ്കാളികളെയും ക്ഷണിക്കുകയും ചെയ്യും. പങ്കാളികള്‍ക്ക്, എച്ച്പി പരിശീലനവും പിന്തുണയും നല്‍കും. ഒപ്പം പങ്കാളികള്‍ക്ക് ലക്ഷ്യങ്ങളിലേക്കെത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി സഹായിക്കും. നവംബര്‍ ഒന്നിന് എച്ച്പി ആംപ്ലഫൈയുടെ സമാരംഭത്തോട് കൂടി കൂടുതല്‍ വിവരങ്ങള്‍ കമ്പനി നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close