കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ പൂളക്കടവ് (വാര്‍ഡ് 11), പാറോപ്പടി (വാര്‍ഡ് 12) കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി ഈസ്റ്റ്, വണ്ണാര്‍ കണ്ടി, വളയം ഗ്രാമപഞ്ചായത്തിലെ ചെക്കോറ്റ, മണിയാല, വാര്‍ഡ് പന്ത്രണ്ടില്‍ ഉള്‍പ്പെട്ട വളയം ടൗണ്‍ എന്നിവയും കണ്ടെയിന്‍മെന്റ് സോണുകളാക്കി.
348 പേരാണ് ചികിത്സയിലുള്ളത്
ഇപ്പോള്‍ 348 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 72 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 98 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 169 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
12,795 പേര്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ നിലവില്‍ 12,795 പേരാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ ഇതുവരെ 70,148 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 80 പേര്‍ ഉള്‍പ്പെടെ 446 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 203 പേര്‍ മെഡിക്കല്‍ കോളേജിലും 102 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 141 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്.
നിരീക്ഷണത്തിലുള്ള പ്രവാസികള്‍
ജില്ലയില്‍ ഇന്ന് വന്ന 171 പേര്‍ ഉള്‍പ്പെടെ ആകെ 6,415 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 661 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 5,673 പേര്‍ വീടുകളിലും 81 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 69 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 20,035 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.