localtop news

ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള സഹായങ്ങൾ എത്തിത്തുടങ്ങി.

ഇലട്രോണിക്സ് & ഇലട്രിക്കൽ ഡീലേഴ്സ് അസോസിയേൻ സമാഹരിച്ച സാധനങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറി

കോഴിക്കോട് : കോവിഡ്- 19 രോഗികളെ ചികിത്സിക്കാൻ കോഴിക്കോട് ജില്ലയിൽ തയ്യാറാക്കുന്ന ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഉദാരമനസ്കരുടെ സഹായങ്ങൾ എത്തിത്തുടങ്ങി.നേരത്തെ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിഭവ സമാഹരണത്തിനു് ജില്ലാ ഭരണകൂടം സഹായം അഭ്യർത്ഥിച്ചിരുന്നു. ഇലക്ട്രോണിക്സ് & ഇലട്രിക്കൽ ഡീലേഴ്സ് അസോസിയേൻ സ്വരൂപിച്ച സാധനങ്ങളുടെ രേഖ ജില്ലാ കലക്ടർ സാംബശിവറാവുവിന് കൈമാറി. ഡെപ്യൂട്ടി കലക്ടർ അനിതകുമാരി ഇ.ഡി.എ പ്രസിഡണ്ട് പി.വി സുബൈറിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.ഇ.ഡി.എ ജനറൽ സെക്രട്ടറി പി.വി.എ സിദ്ദീഖ്, രാജു ബഫന, രാജേഷ് കുമാർ ബൈഡ്, കെ.വി അഷറഫ്, പി.വി.എ ഗഫൂർ, കെ.പി.എ സലീം എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close