ലണ്ടൻ : ബ്രിട്ടൻ കെ. എം. സി. സി യുടെ രാഷ്ട്രീയ ,സാമൂഹിക, ചാരിറ്റി ഇടപെടലുകൾ പ്രത്യേകിച്ച് കോവിഡ് കാലയളവിൽ ചെയ്ത സാമൂഹിക സേവനങ്ങൾ തികച്ചും മാതൃകാപരമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു. ബ്രിട്ടൻ കെ. എം. സി.സി യുടെ വാർഷിക കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഓൺലൈനിൽ സംഘടിപ്പിക്കപ്പെട്ട കൗൺസിൽ മീറ്റിൽ ഏതാണ്ട് എല്ലാ കൗൺസിലർമ്മാരും പങ്കെടുത്തു. 2020 – 2023 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിനു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം. എൽ. എ കൗൺസിൽ മീറ്റിൽ ആശംസയർപ്പിച്ചു സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട്: അസ്സൈനാർ കുന്നുമ്മൽ
വൈ: പ്രസിഡണ്ട്:
സുബൈർ കവ്വായി
സലാം പൂഴിത്തറ
അഹമദ് അരീക്കോട്
ജനറൽ സെക്രട്ടറി: സഫീർ എൻ. കെ
ഓർഗ്ഗനൈസിംഗ് സെക്രട്ടറി: അർഷാദ് കണ്ണൂർ
സെക്രട്ടറിമാർ: അഷറഫ് -പി.പി വടകര
സുബൈർ കോട്ടക്കൽ
നൗഫൽ കണ്ണൂർ
ട്രഷറർ : നുജൂം ഇരീലോട്ട്
മീഡിയാ കോർഡിനേറ്റർ: മെഹബൂബ് കൊടിപ്പൊയിൽ,
എക്സിക്യൂട്ടീവ് മെമ്പർമാറായി –
ഷാജഹാൻ പുളിക്കൽ , , സൈദലവി പുതുപ്പറമ്പിൽ , മുസ്തഫ ഒതായപ്പുറത് , മൂതസിർ കൊളകൊക്കോൻ, സാദിക്ക് പാണക്കാട്ടിൽ , ഉസ്മാൻ മാനന്തവാടി , ഷെറഫു ലെസ്‌റ്റെർ , റജീസ് ചുണ്ടൻറ്റവിട , സാജിദ് പി എ , ഷുഹൈബ് അത്തോളി , സദക്കത്തുള്ള കാസർകോഡ് , ജൗഹർ മുനവർ , റംഷീദ് കല്ലൂരാവി , മുഹ്‌സിൻ തോട്ടുങ്ങൽ
എന്നീ ഭാരവാഹികളുൾപ്പെടുന്ന 25 അംഗ കമ്മിറ്റി ഐക്യകണ്ടേന തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ അസ്സൈനാർ കുന്നുമ്മൽ അദ്ധ്യക്ഷം വഹിചു.
സഫീർ എൻ. കെ സ്വാഗതവും അർഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു.