Healthlocaltop news

കോഴിക്കോട് ജില്ലയിൽ ഇന്ന് (26/07/20) 57 കോവിഡ് പോസറ്റീവ്

മരണം രണ്ട്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2 കോവിഡ് മരണവും 57 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു.

മരണം –
1. ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റാവായതിനെ തുടര്‍ന്ന്എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ – 25ന് വൈകുന്നേരം മരണപ്പെടുകയും ചെയ്തു.
2. ഷാഹിദ (53) സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് – അസുഖ ബാധിതയായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ ഇവര്‍ ജൂലൈ – 25ന് മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട റുഖിയാബിയുടെ മകളാണ്

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 57
വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 43
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 5

വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 6 – പഞ്ചായത്ത് തിരിച്ച്

1. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 – പുരുഷന്‍ (29)
2. പേരാമ്പ്ര- 1 – പുരുഷന്‍ (32)
3. തിരുവമ്പാടി – 1 പുരുഷന്‍ (26)
4 കായക്കൊടി- 1 പുരുഷന്‍ (32)
5,6 മരുതോങ്കര – 2 പുരുഷന്‍മാര്‍ (52, 45)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 3 – പഞ്ചായത്ത് തിരിച്ച്
1. തൂണേരി – 1 പുരുഷന്‍ (30)
2. കൂത്താളി-1 പുരുഷന്‍ (35)
3. കുന്ദമംഗലം – 1 പുരുഷന്‍ (54)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 43 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്
1. കോഴിക്കോട് കോര്‍പ്പറേഷന്‍- 22
പുരുഷന്മാര്‍ – 5 (55,47,37,53,21)
സ്ത്രീകള്‍ – 10 (26,42,50,50,73,22,20,73,22,45) മരണം – 1
ആണ്‍കുട്ടികള്‍ – 2 (14,9)
പെണ്‍കുട്ടികള്‍ – 4 (6,17,12,2)

2. വടകര – 5
പുരുഷന്‍ – 1 (18)
സ്ത്രീകള്‍ – 1 (38)
ആണ്‍കുട്ടികള്‍ – 3 (5,12,13)

3. ചെക്യാട് – 9
പുരുഷന്മാര്‍ – 2 (25,22)
സ്ത്രീകള്‍ – 3 (48,28,76)
പെണ്‍കുട്ടികള്‍ – 4 (3,9,1,1)

4. ഏറാമല – 3
പുരുഷന്മാര്‍ – 2 (25,30)
ആണ്‍കുട്ടി – 1 (1)

5. അഴിയൂര്‍ – 1 സ്ത്രീ (23)
6. ചോറോട് – 1 പുരുഷന്‍ (21)
7. കക്കോടി – 1 പെണ്‍കുട്ടി (15)
8. ഒഞ്ചിയം – 1 സ്ത്രീ (53)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 5 – പഞ്ചായത്ത് തിരിച്ച്
1. ബേപ്പൂര്‍ – 1 പുരുഷന്‍ (53)
2. കടലുണ്ടി – 1 പുരുഷന്‍ (42)
3. കോഴിക്കോട് കോര്‍പ്പറേഷന്‍ -1 സ്ത്രീ (80)
4. ഓമശ്ശേരി -1 പുരുഷന്‍ (61)
5. മരുതോങ്കര – 1 പുരുഷന്‍ (49)

ഇപ്പോള്‍ 606 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 146 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 182 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 192 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 34 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 38 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 6 പേര്‍ സ്വകാര്യ ആശുപത്രിയിലും 3 പേര്‍ കണ്ണൂരിലും, 2 പേര്‍ മലപ്പുറത്തും, തിരുവനന്തപുരം, എറണാകുളം, കാസര്‍കോഡ് ജില്ലകളിലായി ഓരോ പേര്‍ വീതവും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് വയനാട് സ്വദേശികളും എഫ്.എല്‍.ടി.സി യിലും രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു കൊല്ലം സ്വദേശിയും ഒന്‍പത് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് വയനാട് സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി. സി യിലും ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close