തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകുവാന്‍ സാധിക്കില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു.
നിരക്ക് വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക നഷ്ടം തുടരുകയാണ്. ഇതിനിടെ തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചു. കോവിഡ് വ്യാപന ഭയം കാരണം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ബസ് സര്‍വീസ് മേഖലക്ക് തിരിച്ചടിയായി.
ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍ വാഹനവകുപ്പിന് നല്‍കാനും തീരുമാനിച്ചു.