Technologytop news
വ്യാജവാര്‍ത്ത: നവമാധ്യമങ്ങളെ സൈബര്‍ഡോം നിരീക്ഷിക്കും
തിരുവനന്തപുരം : കോവിഡ് സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി എല്ലാത്തരം സമൂഹ മാധ്യമ അകൗണ്ടുകളും 24 മണിക്കൂറും സൈബര്‍ ഡോം നിരീക്ഷിക്കും. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഐ.ടി ആക്ട് പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരവും കര്‍ശ്ശന നടപടികള്‍ ഉണ്ടാകും.