ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈയിലെ മുതിര്‍ന്ന അഭിഭാഷകന് എ പി സൂര്യപ്രകാശമാണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് പ്രമുഖ തമിഴ് നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ച യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസ് വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ലോക്ഡൗണില്‍ രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ക്ക് യുവാക്കള്‍ വലിയ തോതില്‍ അടിപ്പെട്ടു കഴിഞ്ഞെന്നും ചതിക്കുഴികളില്‍ പെട്ട് യുവാക്കള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ടെന്നും ഹരജിയില്‍ പറയുന്നു.