KERALAtop news

1195 പേര്‍ക്ക് കോവിഡ്, കൂടുതല്‍ പേര്‍ കോവിഡ് മുക്തരായി, പൂന്തുറയിലും വിഴിഞ്ഞത്തും വ്യാപനം കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

1234 പേര്‍ രോഗമുക്തി നേടി. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.വിദേശത്ത് നിന്ന് 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന എത്തിയ 125 പേര്‍ക്കും പതിമൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് 274 കേസകളില്‍ 258പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 515 ഹോട് സ്‌പോട്ടുകള്‍.
പൂന്തുറയിലും വിഴിഞ്ഞത്തും രോഗവ്യാപന സാധ്യത കുറയുന്നു.

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിവസം കൂടിയാണിന്ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close