കോഴിക്കോട് : ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക,പുത്തൻ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക, തരിശ് നിലങ്ങളിൽ കൃഷിയിറക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയും, അതിജീവനം കർഷക കൂട്ടായ്മയും ചേർന്ന് കോഴിക്കോട് കണ്ണാടിക്കലിൽ, വടക്കേ വയലിൽ 5 ഏക്കർ നിലത്തിറക്കിയ ജൈവ നെൽകൃഷിയുടെ മുണ്ടകൻ തല അരിയലും കർഷകരെ ആദരിക്കലും നടത്തി.
എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.റോട്ടറി സൈബർ സിറ്റി പ്രസിഡണ്ട് എം.എം ഷാജി അദ്ധ്യക്ഷത വഹിച്ചു .റോട്ടറി സൈബർ സിറ്റി ഇലക്ടഡ് പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി മുഖ്യാതിഥിയായി.റോട്ടറി അസിസ്റ്റന്റ് ഗവർണർ ടി.സി അഹമ്മദ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കർഷകർക്ക് ആദര സൂചകമായി തൊപ്പിക്കുട, പറ,ക്യാപ്പ് എന്നിവ നൽകി. വാർഡ് കൗൺസിലർ യു. രജനി,കൃഷി അസിസ്റ്റ്റന്റ് കെ.ടി റഹീന,റോട്ടറി ട്രെയിനർ ഡോ: യഹിയാഖാൻ എന്നിവർ സംസാരിച്ചു.