കോഴിക്കോട്: കരിപ്പൂരില്‍ വിമാന ദുരന്തം. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീണു. മധ്യഭാഗം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ലാന്‍ഡിംഗിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടികുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 177 യാത്രക്കാര്‍ ഉള്ള വിമാനമാണ് റണ്‍വേയില്‍ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം, യാത്രക്കാര്‍ സുരക്ഷിതര്‍ ആണ്. വാഹനമുള്ള സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിര്‍ദ്ദേശം നല്കി. ഇതാദ്യമായാണ് കേരളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം അപകടത്തില്‍ പെടുന്നത്.