INDIAKERALAlocaltop news

മാവോയിസ്റ്റ് വേൽമുരുകന്റെ  ദേഹത്ത് നാലു  വെടിയുണ്ടകൾ 

* 40 മുറിവുകളുണ്ടെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ 

കോഴിക്കോട് : വയനാട് പടിഞ്ഞാറത്തറ വനത്തില്‍ പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് തേനി സ്വദേശി  വേല്‍മുരുകന്റെ ദേഹത്ത് നാലു വെടിയുണ്ടകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ചെറുതും വലുതുമായി  40 മുറിവുകളും ശരീരത്തിൽ ഉണ്ട്. ഇതു പോലീസ് നടപടിയ്ക്കിടെ  ഉണ്ടായതാണെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വേൽമുരുകന്റെ  നെഞ്ചിലും വയറിലുമാണ് കൂടുതൽ മുറിവുകളുള്ളത്. ഇന്നലെ വൈകിട്ട് 3.50 ന് ആരംഭിച്ച പോസ്റ്റ്‌ മോർട്ടം 8.30 വരെ നീണ്ടു.
 മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ്  പ്രാഥമിക പരിശോധന നടത്തിയിരുന്നു . വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ ഭാഗം എവിടെയൊക്കെയാണെന്നതും മറ്റും വിശദമായി പരിശോധിച്ച ശേഷം മെഡിക്കൽ കോളജിലെ റേഡിയോളജി വിഭാഗത്തില്‍ എത്തിച്ച്  എക്‌സറേ എടുത്തു.  ശരീരത്തിലെ മുറിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വെടിയുണ്ടകള്‍ കണ്ടെത്തുക പ്രയാസമാണ്. മുറിവില്‍ നിന്ന് മാറി ചിലപ്പോള്‍ വെടിയുണ്ട ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. അതിനാലാണ് കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിന് എക്സറേ എടുത്തത് . ഇപ്രകാരം എക്സറേയില്‍ കണ്ട നാല് വെടിയുണ്ട
സൂക്ഷ്മമായി മാറ്റി . പിന്നീട് മുറിവുകൾ പരിശോധിച്ചു വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കുകയായിരുന്നു.
 വെടിയുണ്ട പതിച്ച വസ്ത്രത്തിന്റെ ഭാഗങ്ങളും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു . ഇവ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക്  അയക്കും.  ബാലസ്റ്റിക്ക് പരിശോധനയും ഒപ്പം നടക്കുന്നുണ്ട്. കോഴിക്കേട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്‍, അഡീഷണല്‍ പ്രൊഫ. സുജിത്ത് ശ്രീനിവാസ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പോ  സ്റ്റ്‌മോര്‍ട്ടം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close