തിരുവനന്തപുരം : ദി ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ നായര്‍ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ 2 മണക്ക് ശാന്തി കവാടത്തില്‍.
തന്റെ തൊഴിലില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു.
വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകള്‍ ഉപയോഗിച്ച എന്‍.ജെ.നായര്‍, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു. പത്രപ്രവര്‍ത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എന്‍. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഹിന്ദു പത്രത്തിലെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ നായരുടെ മരണം അവിശ്വസനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു.