localOtherstop news

വനിത ശിശു വികസന വകുപ്പിന് കീഴിലും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലുംതൊഴിവസരങ്ങള്‍, ഇപ്പോള്‍ അപേക്ഷിക്കാം

1-വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2019 ജൂലൈ ഏഴിന് പരമാവധി 35 വയസ്സ്. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നീ ക്രമത്തില്‍ :

ജില്ലാ കോര്‍ഡിനേറ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ,കമ്പ്യൂട്ടര്‍ അപ്ലിക്കേഷനിലോ ഉള്ള ബിരുദം/ബിരുദാനന്തരബിരുദം/ബി.ടെക്.

ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് മാനേജ്‌മെന്റ്/സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ,

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.,

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.

താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷഫോറം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും
സഹിതം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി ബ്ലോക്ക് രണ്ടാം നില,
സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട്673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തിയ്യതി സെപ്തംബര്‍ ഏഴ് വൈകീട്ട് അഞ്ച് മണി. ഫോണ്‍ 04952375760.

2-പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് നേരിട്ടുള്ള ഏജന്റുമാര്‍ക്കായി പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/തത്തുല്യം പാസായ 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ രഹിത/സ്വയം തൊഴില്‍ യുവാക്കള്‍, ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റ്, മുന്‍ സൈനിക ജീവനക്കാര്‍, അംഗനവാടി വര്‍ക്കര്‍, മഹിള മണ്ഡല്‍ വര്‍ക്കര്‍, വിരമിച്ച സ്‌കൂള്‍ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റ് അനുയോജ്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് വിപണനത്തിലെ പ്രവര്‍ത്തിപരിചയം പ്രാദേശിക മേഖലകളിലെ ധാരണ എന്നിവ അഭിലഷണീയം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ docalicut.kl@indiapost.gov.in, sspcalicut.keralapost@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ആഗസ്ത് 27ന് മുമ്പായി അയക്കുക. വിവരങ്ങള്‍ക്ക് 0495 2384770/2386166.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close