കോഴിക്കോട്: രോഗപ്രതിരോധശേഷി പ്രകൃതിദത്തമായി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ രംഗത്ത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്‌സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനുമുമ്പ് വിപണിയില്‍ ഇറക്കുമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മില്‍മ മലബാര്‍ മേഖലാ യുണിയന്‍ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് പുതിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ തയാറാക്കിയിട്ടുള്ളത്.സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് രോഗ പ്രതിരോധ ശേഷിയുള്ള പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ചേരുവകള്‍ തയാറാക്കിയത് .മഞ്ഞള്‍.ഇഞ്ചി, കറുവപ്പട്ട, തിപ്പലി എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ അതിനുതന പ്രക്രിയകളിലൂടെ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് ശുദ്ധമായ പാലും ചേര്‍ത്ത് തയാറാക്കിയാതാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്. പോഷക സമൃദ്ധവും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് ഇത്.200 മില്ലിയുടെ ടിന്നിന് 35 രൂപയാണ് വില.
ഈ പാനീയത്തിന്റെ ഇന്‍സ്റ്റന്റ് പൊടി രൂപത്തിലുള്ളതാണ് മില്‍മ ഗോള്‍ഡന്‍ മിക്‌സ്. ഒരു ഗ്ലാസ് മില്‍മ പാലിലോ ജ്യുസിലോ ചുടുവെള്ളത്തിലോ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണിത്. എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഉല്‍പ്പന്നങ്ങളാണിവ.ഗോള്‍ഡന്‍ മിക്‌സ് മൂന്നുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയും.മില്‍മയില്‍ ദിനംപ്രതി ബാക്കി വരുന്ന പാല്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഓണത്തിനു രണ്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മില്‍മയുടെ സാമൂഹ്യ പ്രതിബദ്ധതയും ഇത്തരം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ പിന്നിലുണ്ട്.വേനല്‍കാലത്ത് ഇതിന്റെ സംഭാരം ഇറക്കാനും പദ്ധതിയുണ്ട്.
പുതിയ ഇല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റ ധാരണാപത്രം ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ: സന്തോഷ് ജെ. ഈപ്പന്‍ മില്‍മ മലബാര്‍ മേഖലാ യുണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരന്‍ എന്നിവര്‍ക്ക് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കൈമാറി. സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: രശ്മി, മില്‍മ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഡി.എസ് കോണ്ട,സീനിയര്‍ മാനേജര്‍ (പി.ആന്‍ഡ് ഐ) കെ.സി ജെയിംസ്, അസി.മാനേജര്‍ (പ്രൊഡക്ഷന്‍) ഐ.എസ് അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.