കോവിഡ് വാക്സിന് ഉല്പാദനം അറുപത് ലക്ഷം ഡോസ് ആയി ഉയര്‍ത്താന്‍ റഷ്യ തീരുമാനിച്ചു. റഷ്യയിലെ മോസ്കോ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് അടുത്താഴ്ച മുതല്‍ റഷ്യ പരീക്ഷിക്കും. മികച്ച ഫലം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. പ്രതിമാസം പതിനഞ്ച് ലക്ഷത്തോളം വാക്സിന് ഡോസുകള്‍ ഉല്പാദിക്കാനുള്ള വിപുലമായ പദ്ധതിയാണ് റഷ്യക്കുള്ളതെന്ന് വ്യവസായ മന്ത്രി ഡെനിസ് മാടുറോവിചിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.