- കോഴിക്കോട് : ജനകീയ ഹോട്ടലുമായി കുടുംബശ്രീ നടത്തുന്ന ജൈത്രയാത്ര എത്തി നിൽക്കുന്നത് പത്താാമത്തെ കടയിൽ.പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.സെൻട്രൽ സി.ഡി.എസ്സ് ന് കീഴിൽ വരുന്ന കോവൂരിലാണ് പത്താമത്തെ കുടുംബശ്രീ ഹോട്ടൽ .താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ജനകീയ ഹോട്ടലുകൾക്ക് രൂപം നൽകിയത് .10 ഹോട്ടലുകൾ തുടങ്ങുന്നതിനാണ് നഗരസഭ തീരുമാനിച്ചിരുന്നത് . ഇവിടെ നിന്നും 20 രൂപക്ക് ഉച്ച ഊൺ ലഭിക്കുന്നതാണ്.
നാളിതുവരെയായി ജനകീയ ഹോട്ടലുകളിൽ നിന്നും 146000 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത് .കോവിഡ് കാലഘട്ടത്തിൽ സാധാരണക്കാർക്ക് ഭക്ഷണം എത്തിക്കുന്നതിനും പാവപ്പെട്ട കുടുംബശ്രി പ്രവർത്തകർക്ക് സംരംഭം തുടങ്ങുന്നതിലൂടെ നിത്യ വരുമാനം കണ്ടെത്തുന്നതിനും ഈ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്.