തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ മറുഭാഗത്ത് തെറ്റായ പ്രചാരണം നടക്കുന്നുണ്ട്.
മരണ നിരക്ക് ഒരു ശതമാനമേയുള്ളൂ എന്നും കോവിഡ് വന്നുപോയാല്‍ കുഴപ്പമില്ല എന്നുമുള്ള അപകടകരമായ പ്രചരണം ഒരു വശത്ത് നടക്കുന്നു. ഇത്തരമൊരു ധാരണ ആളുകള്‍ക്കിടയില്‍ പ്രബലമായാല്‍ വലിയ അപകടം സംഭവിക്കും. മൂന്നരക്കോടിയാണ് കേരളത്തിലെ ജനസംഖ്യ. ഒരു ശതമാനം എന്നാല്‍ മൂന്നരലക്ഷമാണ്. അതിന്റെ പകുതിയാണെങ്കില്‍ പോലും വരുന്ന സംഖ്യ എത്രയണെന്ന് ആലോചിക്കുക- കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.