കോവിഡ് പ്രതിരോധത്തില്‍ സ്വീഡനെ മാതൃകയാക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പത്ത് ലക്ഷത്തില്‍ 555 മരണം എന്നതാണ് സ്വീഡനിലെ കണക്ക്. ഇത് കേരളത്തിന്റെ മരണനിരക്കുമായി തട്ടിച്ചാല്‍ നൂറിരട്ടി വരും. മരണങ്ങള് ഒഴിവാക്കാനാണ് നാം ശ്രമിക്കുന്നത്. നാട്ടിലെ ഓരോരുത്തരുടെയും ജീവന് വിലപ്പെട്ടതാണ്. ലോകത്ത് തന്നെ ഏറ്റവും മരണനിരക്ക് കുറഞ്ഞ പ്രദേശങ്ങളിലൊന്നായി കേരളത്തെ നിലനിര്‍ത്തിയേ തീരൂ എന്ന ദൃഢനിശ്ചയം എല്ലാവരിലും വേണം.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണനിരക്കും വര്‍ധിച്ചേക്കാം. അതുകൊണ്ടു തന്നെ രോഗവ്യാപനം തടയാന്‍ നാം ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരേണ്ടതുണ്ട്. ജീവന്റെ വിലയുള്ള ജാഗ്രത എന്ന ക്യാമ്പയിന് ഫലപ്രദമാക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ബ്രേക്ക് ദ ചെയിന്‍ പാലിക്കുമ്പോള്‍ നമ്മുടെ സുരക്ഷ മാത്രമല്ല, നമുക്ക് ചുറ്റിലുമുള്ളവരുടെ ജീവന്റെ സുരക്ഷ കൂടി ഉറപ്പുവരുത്താന്‍ സാധിക്കും.