കോഴിക്കോട് : സപ്ലൈകോയുടെ വടകര ഡിപ്പോയിലെ ചില ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനാലും രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാലും ഡിപ്പോയിലെ ഔട്ട്ലെറ്റുകളില് നിന്നും റേഷന്‍ കടകളിലേക്കുള്ള കിറ്റ് വിതരണത്തിന് നേരിയ കാലതാമസം നേരിടാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ കോഴിക്കോട് മേഖല മാനേജര്‍ അറിയിച്ചു.
സപ്ലൈകോയുടെ വടകര ഡിപ്പോയിലെ ജീവനക്കാരും ഡിപ്പോയ്ക്ക് കീഴിലെ പല ഔട്ട്ലെറ്റുകളിലെയും ജീവനക്കാരും ദിവസവേതനക്കാരും നിരീക്ഷണത്തില്‍ പോവേണ്ടി വന്നതിനാല്‍ ചില ഔട്ട് ലറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. കിറ്റുകള്‍ ലഭ്യമാവാത്തവര്‍ക്ക് ഓണത്തിന് ശേഷം കിറ്റുകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മേഖല മാനേജര്‍ അറിയിച്ചു.