കോഴിക്കോട് : കോവിഡ് 19 മഹാമാരിയിൽ ജനങ്ങൾക്ക് മാനസിക ആരോഗ്യവും ഇച്ഛാശക്തിയും പകർന്നുനല്കാൻ കോഴിക്കോട്ടെ സംഗീത കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ പങ്കാളിത്തത്തോടെ ഒരുക്കിയ ‘ഉണരുവിൻ പ്രിയരേ ഉണരുവിൻ’എന്ന സംഗീത ദൃശ്യാവിഷ്കാരം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു.
കേരളത്തിന്റെയും കോഴിക്കോടിന്റെയും സാംസ്കാരിക പൈതൃകം ഒപ്പിയെടുത്ത ദൃശ്യങ്ങൾക്കൊപ്പം ജനപ്രതിനിധികൾ
ആരോഗ്യപ്രവർത്തകർ, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയവർ ജാഗ്രതയോടെ നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ദൃശ്യാവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത്.
ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ടി ശേഖർ, പിന്നണി ഗായകൻ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ ഡിബി ക്രിയേഷൻസാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
ബൈജു ഇരിങ്ങല്ലൂർ രചിച്ച വരികൾക്ക് സംഗീതം നൽകിയത് കെ ദേവദാസാണ്. ആലാപനം സുനിൽ കുമാർ പി കെ. ഡി ഒ പി സനൽ കൃഷ്ണ, എഡിറ്റിങ് അഖിൽ ടി എന്നിവർ നിർവഹിച്ചിരിക്കുന്നു.