പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി യു സി) ഇല്ലെങ്കില്‍ പെട്ടത് തന്നെ. പി യു സി ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവ്.
പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനും ഇന്ധനം നല്‍കാതിരിക്കാനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍ ജി ടി) ഭോപാല്‍ മേഖലാ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഉത്തരവ് ചോദ്യം ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ഇതില്‍ ഇന്ധനം നല്‍കാതിരിക്കാനാവില്ലെന്ന് വിധിച്ചുണ്ട്. അതേ സമയം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യല്‍, മൂന്ന് മാസം വരെ തടവ്, പത്തായിരം രൂപ പിഴ, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കല്‍, ആറ് മാസം വരെ തടവും പത്തായിരം രൂപ പിഴയും എന്നിങ്ങനെയുള്ള ശിക്ഷകളാണ് നിയമത്തില്‍ പറയുന്നത്.
പുക സര്‍ട്ടിഫിക്കറ്റ് പിന്നീട് നേടിയാല്‍ രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാം.