കൊച്ചി: കോവിഡ് -19നെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സിസ്റ്റസ് ന്യൂട്രസ്യൂട്ടിക്കല്‍സ് നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിസ്-കോ-വീര്‍, സിസ്-കോ-മിന് എന്നീ ഷുഗര്‍ ഫ്രീ മരുന്നുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. വായിലിട്ട് അലിയിച്ച് കഴിക്കാവുന്ന രീതിയില്‍ ഗുളിക രൂപത്തിലും ദ്രാവകരൂപത്തിലും ഇവ ലഭ്യമാണ്. ഇന്ത്യയുടെ ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) മന്ത്രാലയത്തിന്റെ ശുപാര്‍ശയിലാണ് സിസ്-കോ-വീര്‍ ഉല്പാദിപ്പിച്ചിരിക്കുന്നത്.
സിസ്-കോ-വീര്‍, സിസ്-കോ-മിന് എന്നിവ വായിലിട്ട് അലിയിച്ച് കഴിക്കാവുന്ന ഓറല്‍ ഷുഗര്‍ ഫ്രീ ഗുളികകളാണ്. 100 മില്ലി, 200 മില്ലി എന്നീ അളവില്‍ 10 സ്ട്രിപ്പുകള്‍ ലഭ്യമാണ്. ഇതില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗശാന്തി വേഗത്തിലാക്കാനും ആവശ്യമായ പോഷകങ്ങളും ആന്റിഓക്സിഡന്റ് സസ്യങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ഡി3, സിങ്ക്, ഇഞ്ചിസത്തില് അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ സംയോജനമാണ് സിസ്-കോ-മിന് ടാബ്ലെറ്റുകളില് ഉള്ളത്. ആയുഷ് മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി 4: 2: 2: 1 എന്ന അനുപാതത്തില്‍ തുളസി, സുന്തി, ഡാല്‍ചിനി, കൃഷ്ണ മാരിച് എന്നിവയുടെ ഘടനയാണ് സിസ്-കോ-വീര്‍ ടാബ്ലെറ്റിലും സസ്പെന്‍ഷനിലും അടങ്ങിയിരിക്കുന്നത്.നാല് ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍, ചെയിന്‍ ഫാര്‍മസികള്‍, വിതരണക്കാര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെ ലഭ്യമാകും.