ബെംഗളുരു: കന്നട സിനിമാ മേഖല മയക്ക്മരുന്ന് സംഘത്തിന്റെ പിടിയിലാണെന്ന് കൊല്ലപ്പെട്ട ഗൗരിലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചു. പന്ത്രണ്ടോളം കന്നട സിനിമാ നടന്മാര് മയക്ക് മരുന്ന് സംഘവുമായി സഹകരിച്ചു വരുന്നു. ഇവര്‍, സിനിമാ മേഖലയില്‍ നിരോധിത മയക്ക്മരുന്നുകളായി ഗഞ്ച, ഹാഷിഷ്, ചരസ്, കൊക്കെയിന്‍ എന്നിവയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്ന് ലങ്കേഷ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന് മൊഴി നല്കി.
കന്നട സിനിമ നിര്‍മാതാവ് കൂടിയായ ഇന്ദ്രജിത് ലങ്കേഷ് പുറത്തു വിട്ട വിവരങ്ങള്‍ കന്നട സിനിമാ മേഖലയിലെ ഉന്നതരെ ലക്ഷ്യം വെക്കുന്നതാണ്. ടെലിവിഷന്‍ അഭിനേത്രി ഡി അനിഖയെ മയക്ക്മരുന്ന് കേസില്‍ പിടിച്ചതോടെയാണ് ഇന്ദ്രജിത് ലങ്കേഷ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്ത് വന്നത്.
സിനിമായ മേഖലയില്‍ നിര്‍മാതാവ്, ഡയറക്ടര്‍, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കറിയാം ഈ വ്യവസായം മയക്ക് മരുന്ന് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന്. സൂപ്പര്‍താരങ്ങള്‍ മുതല്‍ വി ഐ പികളുടെ മക്കള്‍ വരെ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു വരുന്നുണ്ട് – ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു.
കന്നട സിനിമാ നടന്മാരെ കുറിച്ച് ഇന്ദ്രജിത്ത് നല്കിയ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ബെംഗളുരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ മാധ്യമങ്ങളെ അറിയിച്ചു.
നൈറ്റ് പാര്‍ട്ടിയില്‍ കന്നട നടിമാര്‍ മയക്ക് മരുന്ന് ഉപയോഗിച്ച് സ്ഥലകാല ബോധമില്ലാതെ നൃത്തംവെക്കുന്നതിന്റെ ഫോട്ടോസും വീഡിയോസും ഇന്ദ്രജിത്ത് ലങ്കേഷ് പോലീസിന് കൈമാറിയിട്ടുണ്ട്.