ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തു. വ്യക്തിഗത വെബ്‌സൈറ്റുമായി ലങ്ക് ചെയ്തിട്ടുള്ള ട്വിറ്റര്‍ എക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്ത ട്വിറ്റര്‍ ഹാക്കര്‍മാരില്‍ നിന്ന് നിയന്ത്രണം തിരിച്ചുപിടിച്ചെന്നും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ തുടരെ ട്വീറ്റ് ചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഇതേ തുടര്‍ന്ന് ട്വിറ്റര്‍ എക്കൗണ്ട് മരവിപ്പിച്ചു. ക്രിപ്‌റ്റോ കറന്‍സിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ആവശ്യപ്പെട്ടത്. 25 ലക്ഷം ആളുകളാണ് ട്വിറ്ററില്‍ മോഡിയെ ഫോളോ ചെയ്യുന്നത്.