കടലൂര്‍ :തമിഴ്നാട്ടിലെ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര് മരിച്ചു. ചെന്നൈയില്‍ നിന്നും 190 കിലോമീറ്റര്‍ അകലെയുള്ള കടലൂരിലെ കാട്ടുമന്നാര്കോയിലിലുള്ള പടക്കശാലയിലാണ് സ്ഫോടനമുണ്ടായത്
നാല് പേര് ഗുരുതരാവസ്ഥയിലാണ്. ഫാക്ടറി ഉടമസ്ഥയും അപകടത്തില്‍ മരിച്ചു. അഞ്ച് പേര് സ്ഫോടനം നടന്ന സ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പടക്ക നിര്‍മ്മാണശാല പൂര്‍ണമായും കത്തിയമര്‍ന്നു.അപകട സമയത്ത് എത്ര പേര് പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെ കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.