localtop news

നഷ്ടമായത് സ്‌നേഹത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച പിതാവിനെ: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍

മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ വേര്‍പാടില്‍ കോഴിക്കോട് രൂപത മെത്രാന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ അനുശോചന സന്ദേശം

സ്‌നേഹം നിറഞ്ഞ മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവിന്റെ വേര്‍പാടില്‍ ദുഃഖിതരായിരിക്കുന്ന ഏവര്‍ക്കും പ്രത്യേകിച്ചു താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിനും വൈദീകര്‍ക്കും സന്യസ്തര്‍ക്കും ദൈവജനത്തിനും കോഴിക്കോട് രൂപതയുടെ അനുശോചനം അറിയിക്കുന്നു.

മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവും ഞാനും ജന്മം കൊണ്ട് തൃശ്ശൂരുകാരായി രുന്നതുകൊണ്ട് പ്രത്യേകം സ്‌നേഹവും വാത്സല്യവും എന്നോട് അദ്ദേഹം കാണിച്ചിരുന്നു. ഞാന്‍ കണ്ണൂര്‍ രൂപതയുടെ മെത്രാനായിരുപ്പോള്‍ അകലെയായിരുന്നിട്ടു കൂടി താമരശ്ശേരി രൂപതയുടെ പ്രധാനപ്പെ’ട്ട ചടങ്ങുകളിലെല്ലാം അദ്ദേഹമെന്നെ ക്ഷണിക്കുകയും ആ സ്‌നേഹം എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കത്തോലിക്ക സഭയ്ക്ക്, പ്രത്യേകിച്ച് താമരശേശരി രൂപതക്ക് എുന്നും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു നല്ല ഇടയനായിരുു മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവ്. തികഞ്ഞ മനുഷ്യസ്‌നേഹിയും, അജപാലന ശുശ്രൂഷ രംഗത്ത് ഊര്‍ജ്ജസ്വലനും, ഭരണനിര്‍വഹണത്തില്‍ മാര്‍ഗ്ഗദര്‍ശിയും, കുടുംബപ്രേഷിത മേഖലയില്‍ പ്രചോദനവുമായിരുന്നു ചിറ്റിലപ്പള്ളി പിതാവ്.

കണ്ടുമുട്ടുന്നവരിലെല്ലാം സ്‌നേഹത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച പിതാവ് ഏവരേയും വിശാല മനസോട് കൂടി സ്വീകരിച്ചിരുന്നു. കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും കോ ട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനം ചെയ്ത അദ്ദേഹം നല്ല ചിന്തകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു.

1971 78 വരെ തൃശ്ശൂര്‍ അതിരൂപതയുടെ ചാന്‍സലറായും, 1979 88 വരെ അതിരൂപതയുടെ വികാരി ജനറാളായും സേവനമനുഷ്ഠിച്ച പിതാവ്, തന്റെ ഭരണ നിര്‍വഹണത്തില്‍ മികവുറ്റ സേവനമാണ് നല്‍കിയത്. 1988ല്‍ കല്യാ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത് തീര്‍ച്ചയായും ദൈവ നിയോഗമായിരുന്നു.

അവിടെ പത്തുവര്‍ഷത്തോളം നിസ്തുലമായ ശുശ്രൂഷ ചെയ്ത ശേഷം താമരശ്ശേരി രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ആത്മീയതയില്‍ വേരൂന്നീയ പ്രവര്‍ത്തനങ്ങളിലൂടെ വൈദീകരെയും സന്യസ്തരേയും ദൈവജനത്തെയും ഒരുമിപ്പിച്ച് കൊണ്ടു പോകുതിന് അദ്ദേഹത്തിനു സാധിച്ചു എന്നത് നിസംശയം പറയുവാന്‍ സാധിക്കും.
കുടുംബ പ്രേഷിത മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കേരള സഭക്ക് തന്നെ മാതൃകയാണ്. കെ.സി.ബി.സി. കുടുംബശുശ്രുഷ കമ്മീഷനില്‍ നീണ്ട വര്‍ഷങ്ങള്‍ സേവനം ചെയ്ത അദ്ദേഹം കുടുംബങ്ങളെ ശാക്തീകരിക്കുതിനും നവീകരിക്കുതിനും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

തന്റെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഉറച്ച നിലപാടുകളിലൂടെയാണ് അദ്ദേഹം താമരശ്ശേരി രൂപതയെ വളര്‍ച്ചയുടെ പടവുകളിലേക്കു നയിച്ചത്. നീണ്ട 86 വര്‍ഷങ്ങള്‍ ദൈവഹിതത്തിനു വിധേയപ്പെട്ട് ആത്മാക്കളുടെ രക്ഷക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവ് ഇന്നുമുതല്‍ സ്വര്‍ഗത്തിലിരുന്ന് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സാന്നിധ്യമായിമാറിയിരിക്കുകയാണ്. പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് നമുക്കേവര്‍ക്കും പ്രാര്‍ത്ഥിക്കാം

+ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍
കോഴിക്കോട് രൂപത മെത്രാന്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close