കോഴിക്കോട്: പട്ടര്‍പാലം എലിയോ റമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മായനാട് നടപ്പാലം പുനത്തില്‍ വീട്ടില്‍ അബ്ദുള്ള (38), പൂവ്വാട്ട് പറമ്പ് ചായിച്ചം കണ്ടി വീട്ടില്‍ അബ്ദുള്‍ അസീസ് (34)എന്നിവരെ സിറ്റി പോലീസ് കമ്മീഷണര്‍അഢ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ശ്രീജിത്തും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
സംഭവം 2019 ഒക്ടോബറില്‍…
2019 ഒക്ടോബര്‍ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി എട്ടേമുക്കാലോടെ പട്ടര്‍പാലത്തു നിന്നും ഒട്ടോ െ്രെഡവറായ ഷാജിയെ വധിക്കണമെന്ന ഉദ്ദേശത്തോട് കൂടി പ്രതികള്‍ ആസൂത്രണം ചെയ്ത് രണ്ടാം പ്രതി ഓട്ടോയില്‍ പറമ്പില്‍ ബസാറിലേക്ക് ഉള്ള യാത്രക്കാരനാണെന്ന വ്യാജേന കയറി ചേളന്നൂര്‍, മൂട്ടോളി, പൊട്ടമുറി വഴി കൊണ്ടുപോവുകയും, കണ്ണങ്കര ഭാഗത്ത് വഴിയില്‍ പള്‍സര്‍ ബൈക്കില്‍ കാത്തിരുന്ന ഒന്നും മൂന്നും പ്രതികള്‍ ഓട്ടോയെ പിന്തുടരുകയും ചെയ്തു.
ആക്രമണം ആസൂത്രണം ചെയ്തത് ഇങ്ങനെ…
തിരക്കഥ അനുസരിച്ച് പറമ്പില്‍ ബസാര്‍ മല്ലിശ്ശേരിത്താഴത്തിനടുത്ത് തയ്യില്‍ താഴം കനാലിന്റെ അരികിലെത്തിക്കുകയും ഓട്ടോ ഇറങ്ങി പണം നല്‍കുന്ന വ്യാജേന ഷാജിയുടെ മുഖത്തിടിക്കുകയും, പിന്നാലെ ബൈക്കിലെത്തിയവര്‍ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് തലക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമിക്കുന്നതിനിടയില്‍ ഓട്ടോയുടെ ചില്ല് പൊട്ടുകയും ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്നും, പാര്‍ട്ടി ഓഫീസില്‍ നിന്നും ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും വണ്ടിയെടുത്ത് മൂവരും വന്ന വഴിയേ ഓടിച്ചു പോവുകയാണുണ്ടായത്.
ക്വാറി വിഷയത്തിലെ തര്‍ക്കം….
എലിയാറ മല സംരക്ഷണ സമിതി വൈസ് ചെയര്‍മാനായ ഷാജി ക്വാറിക്കെതിരെ നാട്ടുകാരെ സംഘടിപ്പിക്കുന്നതില്‍ തുടക്കംമുതല്‍ മുതലേ മുന്നിലുണ്ടായിരുന്നു. ഒളവണ്ണ കള്ളികുന്ന സ്വദേശികളായ ഹസ്സനുംമക്കളും എസ്ഡിപിഐ പ്രവര്‍ത്തകരായ മക്കളും ക്വാറിയുടെ നടത്തിപ്പ് ഏറ്റെടുത്തത് മുതല്‍ പലപ്പോഴായി ക്വാറി വിഷയം കയ്യാങ്കളിയില്‍ എത്തിയിരുന്നു. 2018- 19 കാലയളവില്‍ അത്തോളി സ്‌റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
11 മാസം നീണ്ട ശാസ്ത്രീയ അന്വേഷണം…
കോഴിക്കോട് സിറ്റിയിലെ യും പരിസരപ്രദേശങ്ങളിലും പി എഫ് ഐ രൂപീകരണത്തിനുശേഷം ഉണ്ടായതില്‍ ഏറ്റവും ഗൗരവമായ കേസുകളില്‍ പെട്ട ഒരു കേസായിരുന്നു ഇത് അതുകൊണ്ടുതന്നെ സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷറഫ് കെയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിക്കുകയുണ്ടായി ശാസ്ത്രീയമായ എല്ലാവിധ സാധ്യതകളെയും ഉപയോഗിച്ച് നീണ്ട 11 മാസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
പിടിക്കപ്പെടാതിരിക്കാന്‍ ചെയ്തത്…
പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ഫോണ്‍ പരമാവധി ഒഴിവാക്കിയും ഓപ്പറേഷന്‍ സമയത്ത് പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്തും വളരെ ആസൂത്രിതമായിട്ടാണ് കൃത്യം നടത്തിയത്.
തുടക്കം മുതല്‍ ക്വാറി മുതലാളി യിലേക്കും ഷാജിയുടെ വ്യക്തിപരമായ കാര്യങ്ങളുമുയര്‍ത്തികേസ് വഴിതിരിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മനപ്പൂര്‍വ്വം നീക്കങ്ങള്‍ നടത്തിയിരുന്നു.
അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തി…
അന്വേഷണത്തിന് ഇടക്ക് കേസ് െ്രെകം ബ്രാഞ്ചിനോ സിബിഐ എന്‍ ഐ എ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കോ വിടണമെന്ന് വിവിധ തലങ്ങളില്‍ ആവശ്യം ഉന്നയിക്കപ്പെട്ട പ്പോഴും പരാതിക്കാരനും കുടുംബവും സ്‌പെഷല്‍ ടീമിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തി അറിയിക്കുകയായിരുന്നു.
പിടിയിലായത് ഫിറ്റ്‌നസ് ട്രെയ്‌നര്‍…
അബ്ദുള്ള പോപ്പുലര്‍ ഫ്രണ്ടിനെ അയോധന കല പരിശീലകനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവര്‍ത്തകര്‍ക്ക് ‘ഫിറ്റ്‌നസ് ക്ലാസ്സ് ‘ എന്ന പേരില്‍ നടത്തുന്ന കായിക പരിശീലനത്തിന്റെ എണ്ണംപറഞ്ഞ ‘ട്രെയിനര്‍ ‘മാരില്‍ ഒരാളാണ്. മറ്റുപ്രതികളും സംഘടനയിലെ ഈ വിങ്ങുമായി ബന്ധപ്പെട്ടവര്‍ തന്നെയാണെന്നാണ് പോലീസിന് ലഭിച്ച സൂചന.
ഒന്നേകാല്‍ ലക്ഷം ഫോണ്‍ നമ്പറുകള്‍…
അന്വേഷണത്തിന്റെ ഭാഗമായി ഒന്നേകാല്‍ ലക്ഷത്തോളം ഫോണ്‍ നമ്പറുകള്‍ വിശകലനം ചെയ്തു ആയിരത്തിലധികം വാഹനങ്ങള്‍ വെരിഫൈ ചെയ്തു, നൂറിലധികം പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്ത് ലക്ഷ്യത്തി ലെത്തിയ ലോക്കല്‍ പോലീസ് ഈ അടുത്ത കാലത്ത് അന്വേഷിച്ച സുപ്രധാന കേസാണിത്.
അന്വേഷണ സംഘത്തില്‍ ഇവര്‍….
ജില്ലയിലെയും പുറത്തുമുള്ള നിരവധി പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണസംഘത്തിലെ ഭാഗമായിട്ടുള്ള സേനാംഗങ്ങള്‍ അടങ്ങുന്നതാണ് നിലവിലെ അന്വേഷണസംഘം. ചേവായൂര്‍ സി ഐ ടി പി ശ്രീജിത്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ ഒ മോഹന്‍ദാസ്, എ എസ് ഐ എം സജി, സീനിയര്‍ സി പി ഓമാരായ ഷാലു എം, ഹാദില്‍ കുന്നുമ്മല്‍, ചേവായൂര്‍ സ്‌റ്റേഷന്‍ എസ് ഐ വി രഘുനാഥന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.