കോഴിക്കോട് : മലപ്പുറം ആസ്ഥാനമായി ആരംഭിച്ച അൺ പ്ലാസ്റ്റിസൈഡ് പോളി വിനയൽ ക്ളോറയിഡ് ഡോർസ്(യു പി വി സി) നിർമ്മാതാക്കളായ സീയോക്സ് , 60 സീരീസ് ഡോർസ് വിപണിയിലെത്തിക്കുന്നു . സെപ്റ്റംബർ 13 ന് ഞായറാഴ്ച്ച ഏഴുമണിമുതൽ വെർച്വൽ ലോഞ്ചിങ്ങിലൂടെയാണ് പരിചയപെടുത്തുന്നത് പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രൊഡക്ടിന്റെ സംസ്ഥാന തല വിതരണം സംബന്ധിച്ച സർട്ടിഫിക്കറ്റ് മോഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഇർഷാദ് എം പി ,യൂണിവേഴ്സൽ ട്രേഡേഴ്സ് മാനേജിങ് ഡയറക്ടർ ഫൈസൽ കെ ടി ,നാമിയ അലുമിനിയം മാനേജിങ് ഡയറക്ടർ ഇല്യാസ് ബാബു എന്നിവർ ചേർന്ന് സിയോക്സ് സി എം ഡി റിജു കോലഞ്ചേരിയിൽ നിന്നും ഏറ്റുവാങ്ങി .
നിലവിൽ യു പി വി സി ഡോറുകൾ മുഴുവനായും ഫാക്ടറിയിൽ നിർമ്മിത ഡോറുകളായാണ് എത്തുന്നത് എന്നാൽ 60 സീരീസ് ഡോറുകൾ ഫാബ്രികെറ്റേഴ്സിന്റെ കൈകളിലേക്ക് എത്തുന്നത് പ്രൊഫൈൽ രൂപത്തിലാണ് ,അതിനാൽ ഉപഭോകതാക്കളുടെ ആവശ്യനുസരണം ഫാബ്രിക്കേറ്റേഴ്സിന് ചുരുങ്ങിയ സമയം കൊണ്ട് ഡോർ നിർമ്മിച്ച് ഫിറ്റ് ചെയ്തു കൊടുക്കാൻ കഴിയും .ഈ രീതിയിൽ ഇന്ത്യയിൽ ആദ്യമായാണ് യു പി വി സി യെ ഉപയോഗപെടുത്തി ഡോർ മേക്കേഴ്‌സ് ഡോർ ആശയം കൊണ്ട് വരുന്നതെന്ന് സിയോക്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിജു കോലഞ്ചേരി പറഞ്ഞു.
പൊളി യൂറിത്തീൻ റീ ആക്റ്റീവ് ഗ്ലു ഉപയോഗിച്ച് നിർമ്മിച്ച സിയോക്സ് യു പി വി സി ഡോറുകൾ ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങലുണ്ടാക്കില്ലെന്നും ഒപ്പം ഡോറുകൾ വാട്ടർ പ്രൂഫും ടെർമൈറ്റ് പ്രൂഫുമാണെന്ന് സിയോക്സ് സി ഇ ഒ സരിത റിജു പറഞ്ഞു .ചീഫ് മാർക്കറ്റിംഗ് ഓഫീസർ സനൽ കൃഷ്ണനും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു