HealthKERALAtop news

പോംപെ രോഗത്തിനുള്ള ഇന്‍ഫ്യൂഷന്‍ ചികില്‍സയ്ക്ക് കേരളത്തില്‍ തുടക്കം

കോഴിക്കോട്:  ലൈസോസോമെല്‍ സ്‌റ്റോറേജ് ഡിസോര്‍ഡര്‍ (എല്‍എസ്ഡി) രോഗത്തിന്റെ വകഭേദമായ പോംപെ രോഗം ബാധിച്ച കുട്ടികളുടെ എന്‍സൈം മാറ്റിവെക്കല്‍ ചികില്‍സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കമാവുന്നു. കണ്ണൂരില്‍ നിന്നുള്ള ആദ്യകുട്ടിക്ക് വെള്ളിയാഴ്ച ഇന്‍ഫ്യൂഷന്‍ ചികില്‍സ നല്‍കും. മണ്ണാര്‍ക്കാട് നിന്നുള്ള രണ്ടാമത്തെ കുഞ്ഞിന് നവംബറിലായിരിക്കും ചികിത്സ.
  ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച്  കഴിഞ്ഞ ഓഗസ്റ്റ് 14ന് നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഇന്‍ഫ്യൂഷന്‍ ചികില്‍സ ആരംഭിക്കുന്നത്
 എല്‍എസ്ഡി രോഗികള്‍ക്കു പിന്തുണ നല്‍കുന്ന സംഘടനയായ ലൈസോസോമെല്‍ സ്‌റ്റോറേജ് ഡിസോര്‍ഡേഴ്‌സ് സപ്പോര്‍ട്ട് സൊസൈറ്റി (എല്‍എസ്ഡിഎസ്എസ്) നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച കോടതിയാണ് ഈ ഉത്തരവു നല്‍കിയത്. രാജ്യത്തുടനീളം ഈ അപൂര്‍വരോഗമുള്ളവര്‍ക്കായി പോരാടുന്ന ഗ്രൂപ്പാണ് എല്‍എസ്ഡിഎസ്എസ്. രണ്ടു കുട്ടികള്‍ക്കും കാരുണ്യ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി സനോഫി ജെന്‍സൈമിന്റെ പിന്തുണ നല്‍കുകയും അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഹ്രസ്വകാല പരിഹാര ചികില്‍സ നല്‍കുകയും ചെയ്തിരുന്നു.
  ഈ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ചികില്‍സയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഒര കോടി രൂപയും സംസ്ഥാനം 50 ലക്ഷം രൂപയും അനുവദിച്ചപ്പോള്‍ കേരളാഹൈക്കോടതി അഭിഭാഷക അസോസ്സിയേഷന്‍ അഞ്ചു ലക്ഷം രൂപ സമാഹരിച്ചു. കേരളത്തിലെ എല്‍എസ്ഡി രോഗികളുടെ ചികില്‍സയ്ക്കായി കേരള സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ മിഷനു കീഴില്‍ പ്രത്യേകമായ ഫണ്ട് രൂപവല്‍ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  എല്‍എസ്ഡിഎസ്എസ് കേരള കോര്‍ഡിനേറ്റര്‍ മനോജ് മങ്ങാട്ട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close