കോഴിക്കോട് : മുന്നണികളിലെ അസ്വസ്ഥതകളും പരാജയഭീതിയും കാരണമാണ് ഇരു മുന്നണികളും തിരഞ്ഞെടുപ്പിനെ ഭയക്കുന്നതിന് പ്രധാന കാരണംമെന്ന് കോഴിക്കോട് ചേർന്ന എൻ.ഡി.എ സമ്പൂർണ്ണ യോഗം വിലയിരുത്തി.
ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിൽ സാഹചര്യം അത്ര ഗുരുതരമല്ലാതിരുന്നിട്ടും എൽ.ഡി.എഫ് ,യു.ഡി.എഫ്മുന്നണികൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുളളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഇരു മുന്നണികളും ആവശ്യപ്പെടുന്നതെന്നും
ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് ഗിരി പാമ്പനാൽ ,ജില്ലാ ട്രഷറർ കുറ്റിയിൽ സതീഷ്, എൽ.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് എം.മെഹബൂബ്, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സന്തോഷ് കാളിയത്ത്, എൽ.ജെ.പി.ജില്ലാ പ്രസിഡന്റ വിജു ഭാരത്, ശിവസേന ജില്ലാ പ്രസിഡൻറ് വിജു വരപ്രത്ത് എന്നിവർ സംസാരിച്ചു.
അഡ്വ.വി.കെ.സജീവൻ ചെയർമാനും ഗിരി പാമ്പനാൽ ജനറൽ കൺവീനറുമായി എൻ. ഡി.എ ജില്ലാകമ്മറ്റി പുനഃസംഘടിപ്പിച്ചു.